HOME
DETAILS
MAL
ട്രെയിന്‍ സർവീസുകള്‍ മെയ് മൂന്നിന് ശേഷം മാത്രം
backup
April 14 2020 | 14:04 PM
ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയതോടെ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതും നീട്ടി. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ഇടങ്ങള്‍ക്ക് ഇളവ് അനുവദിച്ചാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല.
ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതാണ് ഇപ്പോള്‍ മെയ് മൂന്നുവരെ നീട്ടിയത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, മെട്രോ ട്രെയിന്‍ സര്‍വീസുകളെല്ലാം മെയ് മൂന്നിന് അര്‍ധരാത്രി വരെ ഓടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."