HOME
DETAILS

റമദാന്‍: ഭക്ഷണത്തിന്റെ വില മനസിലാക്കുന്നതിനൊപ്പം വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള അവസരം

  
backup
July 04 2016 | 06:07 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5

പലപ്പോഴും ഭക്ഷണം അനാവശ്യമായി പാഴാക്കുന്ന കാഴ്ച കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ തന്നെ ഒരു നേരം അല്ലെങ്കില്‍ ഒരു ദിവസം ഭക്ഷണം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രയാസം അനുഭവിക്കുന്നവരെ കാണാന്‍ ഇടയായിട്ടുണ്ട്. ഈ രണ്ട് അനുഭവങ്ങളുടെയും ഗൗരവം മനസിലാക്കി തരുന്ന ഒന്നായിട്ടാണ് റമദാനിലെ വ്രതത്തെ എനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്.

ഭക്ഷണത്തിന്റെ വില മനസിലാക്കുന്നതിനൊപ്പം വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള ഒരു അവസരം. മറ്റൊരാളുടെ വേദന അല്ലെങ്കില്‍ പ്രയാസം അത് തന്റെ ജിവിതത്തിന് ബാധകമല്ലെന്ന് കരുതി ജീവിക്കുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ് റമദാന്‍ എത്തുന്നത്. ഭക്ഷണം സജ്ജമായിരിക്കെ അത് വേണ്ടെന്ന് വച്ച് നന്മ മാത്രം ഉദ്ദേശിച്ച് സല്‍ചിന്തകളില്‍ മുഴുകി പകല്‍ മുഴുവന്‍ തള്ളിനീക്കുമ്പോള്‍ വിശക്കുന്നവനോടുള്ള ഐക്യദാര്‍ഢ്യത്തിന് പുതിയൊരു മാനം ലഭിക്കുകയാണ്.

ഒരു സ്വയം വിലയിരുത്തലിനുള്ള അവസരമായിട്ടാണ് റമദാന്‍ മാസത്തെ കാണേണ്ടത്. മനസിന്റെ ശുദ്ധീകരണം എന്ന ബൃഹത് സന്ദേശമാണ് എല്ലാ മതങ്ങളും വൃതത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഹിന്ദുക്കള്‍ ശബരിമലയില്‍ പോകുന്നതിന് മുമ്പ് വ്രതം അനുഷ്ഠിക്കുന്നതും ക്രിസ്തുമത വിശ്വാസികള്‍ അവരുടേതായ രീതിയല്‍ വ്രതം അനുഷ്ഠിക്കുന്നതും മനസിന്റെ ശുദ്ധീകരണം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ്. അല്ലാതെ വെറുതെ പട്ടിണി കിടക്കുകയോ ഭക്ഷണം വേണ്ടെന്ന് വെയ്ക്കുകയോ ചെയ്യുന്നതില്‍ അര്‍ഥമില്ല

വ്രതം അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാനസികമായ ഒരു ശുദ്ധീകരണമാണ്. റമദാനിലെ വൃതവുമായി ബന്ധപ്പെട്ട് പുണ്യപ്രവര്‍ത്തികളുടെ ഒരു നിര തന്നെയാണ് അനുഭവപ്പെടുന്നത്. ഒപ്പം ഒരു സാഹോദര്യബന്ധത്തിന്റെ വലിയൊരു സന്ദേശവും. ഇഫ്ത്താര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടുണ്ട്.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഇഫ്ത്താര്‍ ചടങ്ങുകള്‍ വലിയൊരു മതസൗഹാര്‍ദ്ദത്തിന്റെ വേദികളായിട്ടാണ് അനുഭവപ്പെട്ടത്. മറ്റ് ആവശ്യങ്ങള്‍ക്കായി ഒരുമിച്ച് കൂടുമ്പോഴുള്ള സദസ്സില്‍ നിന്ന് റമദാന്റെ സംഗമത്തെ വ്യത്യസ്തമാക്കുന്നത് ഭക്ഷണം ഉപേക്ഷിച്ച ശേഷം സായാഹ്നത്തില്‍ അത് കഴിക്കാനായി ഒരുമിച്ച് കൂടുമ്പോഴുള്ള സന്തോഷവും സാഹോദര്യവുമാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago