HOME
DETAILS

ലോക്ക് ഡൗണ്‍ നീട്ടിയിട്ടും സാമ്പത്തികാശ്വാസ നടപടികളില്ല

  
backup
April 16 2020 | 00:04 AM

lock-down-extends-838372-2

 

ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് വിഷുദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരിക്കയാണ്. ആദ്യം ജനതാ കര്‍ഫ്യൂവും പിന്നാലെ 21 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. അതിനു മുന്‍പ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുകയുണ്ടായി. ഇതില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരില്‍ ഭൂരിപക്ഷവും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനും താല്‍പര്യം ലോക്ക് ഡൗണ്‍ നീട്ടുന്നതിലായിരുന്നു. അതിനാല്‍ തന്നെ നീട്ടല്‍ പ്രതീക്ഷിച്ചതുമായിരുന്നു.
പതിവുപോലെ ജനങ്ങളെ ഏറെ പുകഴ്ത്തിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ ജനം അച്ചടക്കമുള്ള സൈനികരായെന്നും എല്ലാവരുടേയും പിന്തുണ സര്‍ക്കാരിനു കിട്ടിയെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി. ഏപ്രില്‍ 20 വരെ ഇപ്പോഴത്തെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഇളവുകള്‍ വേണോ എന്ന് അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനനുസൃതമായ തരത്തിലാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും.


വ്യവസായശാലകളും പൊതുഗതാഗതവും സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാമെന്ന ഒരു ഇളവ് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഇളവുകളില്‍ നിന്ന് വ്യത്യസ്തമായ ഇളവുകള്‍ ഇതുവരെ നല്‍കിയിട്ടുമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ അമിതമായ ഇളവുകള്‍ നല്‍കരുതെന്നും വീഴ്ച വരുത്തിയാല്‍ ഇളവുകള്‍ പിന്‍വലിക്കുന്നതടക്കുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനത്തിലും പ്രധാനമന്ത്രി പ്രവാസികള്‍ക്കു മടക്കയാത്രയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചോ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരവരുടെ നാടുകളില്‍ എത്തിക്കുന്നതു സംബന്ധിച്ചോ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ഇതു നിലവിലെ ആശങ്ക വര്‍ധിപ്പിക്കും. പുകഴ്ത്തലല്ല വേണ്ടതെന്നും സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സാമ്പത്തിക സഹായമാണ് വേണ്ടതെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ സംസ്ഥാന ധനമന്ത്രി ടി.എം തോമസ് ഐസക് പറയുകയുണ്ടായി.


മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീളുമ്പോള്‍ 40 ദിവസത്തെ സമ്പൂര്‍ണ അടച്ചടലിനാണ് 130 കോടി ജനങ്ങള്‍ വിധേയരാകുന്നത്. രാജ്യത്തിനിപ്പോള്‍ ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം തന്നെ വേണ്ടിവരും. അതിനു പുറമെ സാധാരണക്കാരായ ഭൂരിപക്ഷം ജനതയുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയുമാണ്. ഇവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നില്ലെങ്കില്‍ എല്ലാ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് ജനം തെരുവിലിറങ്ങും. അതാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കണ്ടത്. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അവിടെ തെരുവിലിറങ്ങിയത്.


കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് യാതൊരു ശമനവുമില്ലാതെ തുടരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കു നിര്‍ബന്ധിതമാകും. അത് സ്വാഭാവികവുമാണ്. എന്നാല്‍ ഇതിനിടയില്‍പ്പെട്ടു ജീവിതം വഴിമുട്ടിപ്പോയവര്‍ക്കു ധനാശ്വാസ നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനില്ലേ? രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂപപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗം സമ്പത്തും കൈയടക്കി വച്ചിരിക്കുന്ന ഏതാനും കോര്‍പറേറ്റുകള്‍ക്കു വമ്പിച്ച സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്.
കൊവിഡ് ദുരിതാശ്വാസത്തിന് ഇതുവരെ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിനു സഹായം ലഭിച്ചിട്ടില്ല. കേന്ദ്രം പറയുന്ന കര്‍ശന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുമ്പോള്‍ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. ജനങ്ങള്‍ ജീവിച്ചിരുന്നാല്‍ മാത്രമേ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് രാജ്യം കരകയറൂ. വീടുകളില്‍ കുടുങ്ങിപ്പോയവര്‍ക്കു ഭക്ഷണവും പണവും എത്തിക്കണം. ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ അവരുടെ ഉപജീവനവും ഉറപ്പാക്കണം.


വിശക്കുന്നവരോട്, ജീവിതമാര്‍ഗം തേടാന്‍ പുറത്തിറങ്ങാന്‍ തുനിയുന്നവരോട് ലക്ഷ്മണരേഖ ലംഘിക്കരുതെന്ന് ഇടക്കിടെ പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? തൊഴിലുറപ്പു പദ്ധതിയിലുള്ള തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ഒരു മാസത്തെ തുകയെങ്കിലും നല്‍കേണ്ടതായിരുന്നു. കോര്‍പറേറ്റുകളോട് കാണിക്കുന്ന കാരുണ്യത്തിന്റെ ഒരംശമെങ്കിലും ഈ പട്ടിണിപ്പാവങ്ങളോട് കാണിക്കേണ്ടതില്ലേ?
ചെറുകിട വ്യാപാരികളുടെയും കുടില്‍ വ്യവസായം നടത്തുന്നവരുടെയും കോടിക്കണക്കിനു രൂപ വിലവരുന്ന ഉല്‍പന്നങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ കീഴിലുള്ള തൊഴിലാളികളും ദുരിതത്തിലാണ്. ഇപ്പോള്‍ തൊഴിലാളികളും ചെറുകിട വ്യാപാരി -വ്യവസായികളും ഒരുപോലെ ദുരിതത്തിലായിരിക്കുന്നു.


ഒരു ഭക്ഷണക്കിറ്റ് കൊണ്ട് തീര്‍ക്കാവുന്നതല്ല അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ഗുരുതരമായ ഈ പ്രതിസന്ധികള്‍. സാധാരണക്കാരുടെ കുടുംബങ്ങളില്‍ വരുമാനം മുടങ്ങിയിരിക്കുന്നു. ഇവര്‍ക്കെല്ലാം എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കണം. അതു ചെയ്തില്ലെങ്കില്‍ പുകഴ്ത്തല്‍ കേട്ട് എന്നും ജനം അടങ്ങിയിരിക്കണമെന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago