എറണാകുളം ഡി.സി.സി ഓഫിസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുംവച്ച് പ്രതിഷേധം
കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി ഓഫിസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുംവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പ്രതിഷേധം. എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം പതിച്ച ശവപ്പെട്ടിയ്ക്ക് മുകളില്‍ റീത്ത് വച്ചായിരുന്നു പ്രതിഷേധം.
''കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ?, ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി ? ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാര്‍'' തുടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. സംഭവം അറിഞ്ഞെത്തിയ ഡി.സി.സി നേതൃത്വം രാവിലെ എട്ടോടെ റീത്തും പെട്ടിയും പോസ്റ്ററുകളും നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."