രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കേണ്ടത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്: വി.ടി ബല്‍റാം
പടിഞ്ഞാറങ്ങാടി: ആലൂര് ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെറിന്റെ കീഴില്‍ നിര്‍ദ്ധരരായ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന ഈ കാല ഘട്ടത്തില്‍ ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് മത്സരിക്കേണ്ടത് അങ്ങിനെയാണെങ്കില്‍ ലോകത്ത് പട്ടിണി കിടക്കുന്നവരും കഷ്ടത അനുഭവിക്കുന്നവരുമുണ്ടാകുകയില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. ആലൂര് ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും, ഇതിലും വലിയ നിലയില്‍ എത്തണമെന്നും എം.എല്‍.എ പറഞ്ഞു. മത്സ്യം നല്കിയാല് ഒരു നേരത്തെ വിശപ്പടക്കാന്‍ സാധിക്കും. എന്നാല്‍ മത്സ്യം പിടിക്കാന്‍ പഠിപ്പിക്കുകയാണെങ്കില്‍ എന്നെന്നേക്കുമായി വിശപ്പടക്കാന്‍ കഴിയും എന്ന ചൊല്ലും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിന്നായി വിദ്യാര്‍ഥികള്‍ക്ക് വിദ്യഭ്യാസ പരമായി മുന്നേറാനുതകന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും എം.എല്‍.എ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
പരിപാടി മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി അസീസ് അധ്യക്ഷനായി. സൈഫുദ്ദീന് ലത്വീഫി പ്രാര്‍ത്ഥന നടത്തി. മുഹമ്മദുണ്ണി മാസ്റ്റര്‍, സി.പി മജീദ് മാസ്റ്റര്‍, ടി.മൊയ്തീന് കുട്ടി , സബു സ്വദഖത്തുള്ള, റസാഖ്, ടി.ടി ഹമീദ്, ഹംസ മാടപ്പാട്ട്, ആളത്ത് ശിഹാബ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി.എസ് ഷാജഹാന് സ്വാഗതവും സി.എ മുഹ്സിന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."