വീടുകയറി ആക്രമിച്ച സംഭവങ്ങളില്‍ മൂന്നുപേര്‍ അറസ്റ്റില്‍
തൃശൂര്‍: ആയുധങ്ങളുമായി വീടുകയറി ആക്രമിച്ച വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേര്‍ അറസ്റ്റില്‍. ഒല്ലൂര്‍ അഞ്ചേരിച്ചിറ സ്വദേശി പെരുമായന് വീട്ടില്‍ സിന്റോ (25), വടക്കാഞ്ചേരി സെന്റ് സേവ്യേഴ്സ് പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കേ മാട്ടുമ്മല്‍ വീട്ടില്‍ കടുവെന്നു വിളിക്കുന്ന അരുണ്‍, എരവിമംഗലം പോലുവളപ്പില്‍ റോഷന് എന്നിവരാണു അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 29ന് രാത്രി കുരിയച്ചിറ സെന്റ് ജോസഫ് സ്ട്രീറ്റില്‍ താമസിക്കുന്ന കിരണിന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളായ സിന്റോയെയും അരുണിനെയും നെടുപുഴ പൊലിസാണ് അറസ്റ്റു ചെയ്തത്.
ഇരുവര്‍ക്കും പുറമെ നേരത്തെ ഈ കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘമാണു കിരണിന്റെ വീട് ആക്രമിച്ചത്. സംഭവത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇരുവരും ഓപറേഷന് മണ്‍സൂണിന്റെ ഭാഗമായി പൊലിസ് നടത്തിയ റെയ്ഡിലാണു കുടുങ്ങിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ മണ്ണുത്തി ബാറില്‍വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും സിന്റോ പ്രതിയാണ്.
മുക്കാട്ടുകര മാവിന്‍ചുവട് സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസില്‍ മണ്ണുത്തി പൊലിസാണു റോഷനെ അറസ്റ്റു ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തിലെ അംഗങ്ങളാണു അറസ്റ്റിലായ മൂന്നുപേരും.
ബസ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരുക്കേല്പ്പിക്കല്, ദേശീയ പാതയിലെ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി മോഷണം, ബാറില്‍ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് റോഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."