ബ്രസീല്‍ ആരോഗ്യമന്ത്രി ഔട്ട്!
ബ്രസീലിയ: കൊവിഡിനെ പ്രതിരോധിക്കുന്ന വിഷയത്തില്‍ നിരന്തരം നിര്‍ദേശങ്ങള്‍ നല്കിയ ബ്രസീല്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി. പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയാണ് ആരോഗ്യമന്ത്രിയായിരുന്ന ലൂയിസ് ഹെന്റിക് മണ്ഡേറ്റയെ പുറത്താക്കിയത്. സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യമന്ത്രിയും ഇക്കാര്യത്തിലടക്കം എതിര്‍പ്പുള്ള പ്രസിഡന്റും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയായിരുന്നു.ബ്രസീലില്‍ അടുത്തയാഴ്ച മുതല്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ആരംഭിക്കുമെന്ന വിദഗ്ധാഭിപ്രായങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.മണ്ഡേറ്റയുടെ പകരക്കാരനായി ആരോഗ്യവിദഗ്ധന്‍ കൂടിയായ നെല്‍സണ്‍ ടെയ്കിനെയാണ് നിയമിച്ചിരിക്കുന്നത്. ബ്രസീലില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ആരോഗ്യമന്ത്രിയും ആരോഗ്യരംഗത്തെ വിദഗ്ധനുമായ ലൂയിസിന്റെ നിലപാട്. ഇദ്ദേഹത്തിന്റെ നിലപാടുകള്‍ പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലായിരുന്നു പ്രസിഡന്റ്. താന്‍ പുറത്താക്കപ്പെടുമെന്നു ലൂയിസ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ, പുതിയ മന്ത്രിക്കു പിന്തുണ നല്കുമെന്നു വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."