മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒന്നിടവിട്ട ദിവസങ്ങളില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പതിവ് വാര്‍ത്താസമ്മേളനത്തില്‍നിന്ന് പിന്നോട്ട്‌പോയിട്ടില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വീണ്ടും വാര്‍ത്താസമ്മേളനമുണ്ടാകും. സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാര്‍ പ്രതിപക്ഷം വിവാദമാക്കിയതിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈകിട്ട് ആറിന് നടത്തിയിരുന്ന പതിവ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതായുള്ള മുഖ്യമന്ത്രിയുടെ അറിയിപ്പ് വലിയ ചര്‍ച്ചയായിരുന്നു.
കൊവിഡ് 19 സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയായിരുന്നു ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനെതിരേ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടയിലാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്.
കൃത്യസമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിക്കുന്ന വാര്‍ത്താസമ്മേളനം ദിവസങ്ങള്‍ പിന്നിട്ടതോടെ കല്ലുകടിയായി സ്പ്രിംഗ്ലര്‍ വിവാദമെത്തി. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വാര്‍ത്താസമ്മേളനം നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇടതുകേന്ദ്രങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."