HOME
DETAILS
MAL
കെ.എം ഷാജിയ്ക്ക് വധഭീഷണി; ഡി.ജി.പിയ്ക്ക് പരാതി
backup
April 19 2020 | 07:04 AM
കണ്ണൂര്‍: കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത കെ.എം ഷാജി എം.എല്‍.എയ്ക്ക് വധഭീഷണി. കെ.എം ഷാജി ഡി.ജി.പിയ്ക്ക് പരാതി നല്കി. ഫേസ്ബുക്കിലൂടെ വന്ന ഭീഷണിയെക്കുറിച്ച് എം.എല്‍.എയുടെ ഗണ്മാന് പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഭീഷണിയ്ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ് ലിം ലീഗ് ആരോപിച്ചു.
അതേസമയം, അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാനായി 25 ലക്ഷം കോഴ വാങ്ങി എന്ന കേസില്‍ എഫ്.ഐ.ആര് നടപടികള്‍ പൂര്‍ത്തിയായെങ്കിലും അന്വേഷണത്തിന് പുതിയ സംഘം വന്നേക്കും. അന്വേഷണച്ചുമതലയുള്ള വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റ് ഡി.വൈ.എസ്.പി വി മധുസൂദനന് അടുത്ത മാസം വിരമിക്കുന്നതുകൊണ്ടാണ് പുതിയ സംഘമെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."