യൂത്ത് കോണ്‍ഗ്രസ് ഓഫിസിനു നേരെ അക്രമം
കൊച്ചി: എറണാകുളം യൂത്ത് കോണ്‍ഗ്രസ് ഓഫിസിനു നേരെ അക്രമം. കോളജ് പ്രവേശനത്തോട് അനുബന്ധിച്ചു ഫഌക്സ് ബോര്‍ഡുകള്‍ തയാറാക്കിക്കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ മാത്രം ഉണ്ടായിരുന്ന സമയത്താണ് സംഭവം.
അക്രമത്തിന് പിന്നില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വിദ്യാര്‍ഥികളെ കയേറ്റം ചെയ്യുകയും ഫഌക്സുകള്‍ നശിപ്പിക്കുകയും ചെയ്തു. പിണറായി വിജയനാണ് കേരളം ഭരിക്കുന്നതെന്നും എല്ലാ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അക്രമയ്ക്കുമെന്നും ഓഫിസിന് തീ ഇടുമെന്നും ആക്രോശിച്ചുകൊണ്ടാണ് സംഘം ആക്രമം നടത്തിയതെന്നും ഓഫിസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷയത്തില്‍ കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുമെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സങ്കടിപ്പിക്കപ്പെടുമെന്നും കെ.എസ്.യു എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."