HOME
DETAILS
MAL
സാമൂഹിക വിരുദ്ധര്‍ ഫ്യൂസ് ഊരി; വൈദ്യുതി വിതരണം തടസപ്പെട്ടു
backup
June 11 2018 | 01:06 AM
ആലുവ: എടയപ്പുറത്ത് സാമൂഹിക വിരുദ്ധര്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസുകള്‍ ഊരിക്കളയുന്നതിനെതിരേ കീഴ്മാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം ആരോഗ്യം വിദ്യാഭ്യാസം സമിതി ചെയര്മാന് അഭിലാഷ് അശോകന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തിനു സമീപമുള്ള ട്രാന്‍സ് ഫോര്‍മറിന്റെ ഫ്യൂസുകളാണ് ശനിയാഴ്ച്ച രാത്രി 11 മണിയോടെ സാമൂഹ്യവിരുദ്ധര്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്.
ഫ്യൂസുകള്‍ ഊരി വൈദ്യുതി വിച്ഛേദിച്ച് ഇരുട്ടിലാക്കുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിലാണ് പരാതി നല്കത്. പ്രദേശത്ത് വൈദ്യുതി ഇല്ലെന്ന് കെ.എസ്.ഇ.ബിയെ അറിയിച്ചപ്പോള്‍ ലൈനില്‍ തകരാര്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസുകള്‍ ഊരിയ നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."