വിപണി ഓണ്‍ലൈനല്ലേ.. ലോക്ക് ഡൗണിലും ഇവര്‍ക്കു കാര്യങ്ങള്‍ പഴയതുപോലെ
കണ്ണൂര്‍: ഇനി വരാനുള്ളത് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാലമാണ്. കൊവിഡില്‍ ലോകം മുഴുവന്‍ അടച്ചുപൂട്ടി കഴിയുമ്പോള്‍ എല്ലാം വീടുകളിലെത്തിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പുകളുടെ പ്രസക്തി വര്‍ധിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍ കാലത്തും കണ്ണൂരിലെ ടി.എന്‍.എം ഓണ്‍ലൈന്‍ സൊലൂഷന്‍സ് ജീവനക്കാര്‍ക്കും എം.ഡി ടി.എന്‍.എം ജവാദിനും എല്ലാം പഴയതുപോലെ. ഒരു വ്യത്യാസം മാത്രം. എല്ലാവരും അവരവരുടെ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്.
സാധാരണ ദിവസങ്ങളില്‍ ഓഫിസിലെത്തുന്ന രാവിലെ 11ന് തന്നെ ജവാദ് വീട്ടില്‍ തയാറാക്കിയ താല്‍കാലിക ഓഫിസിലെ കംപ്യൂട്ടറിനു മുന്നിലെത്തും. കണ്ണൂര്‍ ജില്ലയിലും പുറത്തുമുള്ള ജീവനക്കാര്‍ അപ്പോഴേക്കും അവരുടെ വീടുകളില്‍ ജോലി തുടങ്ങിയിട്ടുണ്ടാകും. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിര്‍ദേശങ്ങളും നല്‍കുമ്പോഴേക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള ഉപഭോക്താക്കളുടെ ഫോണ്‍വിളികള്‍ വന്നു തുടങ്ങും. ഇതു രാത്രി വരെ തുടരും.
ഇന്ത്യയേക്കാള്‍ ഏറെ സമയ വ്യത്യാസമുള്ള യു.എസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ രാത്രിയാണു വിളിക്കുക. ഏതു പാതിരാത്രി വിളിച്ചാലും ജീവനക്കാര്‍ ഓണ്‍ലൈനിലുണ്ടാകും. അതിന് ഈ കൊവിഡ് കാലത്തും ഒരു മാറ്റവുമില്ല. കൊവിഡ് കാലത്ത് ഇ കൊമേഴ്‌സ് വെബ് സൈറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതായി ജവാദ് പറയുന്നു. ഇന്ത്യയ്ക്കു പുറമെ യു.എ.ഇ, സഊദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നായി പത്തോളം കമ്പനികളുമായി ഇ കോമേഴ്‌സ് സൈറ്റുകള്‍ ചെയ്യുന്നതിന് കരാറൊപ്പിട്ടു കഴിഞ്ഞു. അത്തര്‍ കട മുതല്‍ സ്‌റ്റേഷനറിയും കര്‍ട്ടന്‍ വില്‍പന കടകളും വരെ ഇക്കൂട്ടത്തിലുണ്ട്.
സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ടി.എന്‍.എമ്മില്‍ വര്‍ക്ക് അറ്റ് ഹോം പദ്ധതി നടപ്പാക്കി തുടങ്ങിയിരുന്നുവെന്നു ജവാദ് സുപ്രഭാതം ഓണ്‍ലൈനോടു പറഞ്ഞു. കംപ്യൂട്ടര്‍ ഇല്ലാത്ത ജീവനക്കാര്‍ക്കു വീടുകളില്‍ കംപ്യൂട്ടര്‍ എത്തിച്ചു നല്‍കി. ലോക്ക് ഡൗണ്‍ കാലത്തും കമ്പനി കൃത്യമായി പ്രൊജക്ടുകള്‍ എടുക്കുകയും ഡെലിവറി ചെയ്യുകയും ചെയ്യുന്നു.
കൊവിഡ് കാലത്തെ അനുഭവത്തിന്റെ പശ്ചാതലത്തില്‍ ഓണ്‍ലൈനായി നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനു ഓണ്‍ലൈന്‍ ഷോപ്പ് തുടങ്ങാനുള്ള പദ്ധതികള്‍ തയാറാക്കി വരികയാണ്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി കൈകോര്‍ത്ത് പയോഗസാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന മൊബൈല്‍ ആപ്പുണ്ടാക്കുകയാണു ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."