HOME
DETAILS
MAL
ഖത്തറില്‍ കൊറോണ രോഗികളില്‍ പ്ലാസ്മ ചികിത്സ വിജയം
backup
April 19 2020 | 11:04 AM
ദോഹ: ഖത്തറില്‍ കൊറോണ രോഗികളില്‍ പ്ലാസ്മ ചികില്‍സ വന്‍വിജയമെന്ന് പകര്‍ച്ചവ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മുസ്‌ലിമാനി. പ്ലാസ്മ ചികിത്സ 70 ശതമാനം രോഗികളിലും പുരോഗതി കാണിക്കുകയും അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധിക്കുകയും ചെയ്തു.
കൊറോണ രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരില്‍ നിന്നാണ് ചികിത്സയ്ക്ക് ആവശ്യമായ പ്ലാസ്മ എടുക്കുന്നത്. ഇതില്‍ വൈറസിനെതിരായ ആന്റിബോഡി അടങ്ങിയിട്ടുണ്ടാവും. ഒരാളില്‍ നിന്ന് ആഴ്ചയില്‍ രണ്ട് തവണ പ്ലാസ്മ എടുക്കാനാവും. ഒരു വര്‍ഷം പരമാവധി 24 തവണ. രോഗപ്രതിരോധത്തിന് പകരം ചികിത്സയ്ക്കായാണ് പ്ലാസ്മ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."