HOME
DETAILS

മക്കയിലെ ചരിത്രപ്രസിദ്ധമായ സൗർ, ഹിറാ ഗുഹകളുടെ നവീകരിക്കാൻ ഉത്തരവ്

  
backup
April 19 2020 | 13:04 PM

hira-mainatanence-makka

ജിദ്ദ:മക്കയിലെ ചരിത്രപ്രസിദ്ധമായ സൗർ, ഹിറാ ഗുഹകളുടെ നവീകരണം കർഫ്യൂ പശ്ചാത്തലത്തിൽ അതിവേഗം പൂർത്തിയാക്കണമെന്ന് മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശിച്ചു. പാറകളിലെ ചിത്രങ്ങളും എഴുത്തുകളും മായ്ച്ച് വൃത്തിയാക്കുക, റോഡ് സൗകര്യമുണ്ടാക്കുക, സന്ദർശകർക്കാവശ്യമായ മറ്റു സൗകര്യങ്ങളൊരുക്കുക, അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുക എന്നിവയാണ് വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ട നവീകരണന പ്രവൃത്തികൾ ഉടൻ തന്നെ തുടങ്ങണമെന്നും ഈ ലോക്ക് ഡൗൺ കാലത്ത് വേഗത്തിൽ ഗവർണ്ണർ നിർദ്ദേശിച്ചു.

രണ്ടു പർവ്വതങ്ങളിലും കാലങ്ങളായി അലങ്കോലമായികിടക്കുന്ന പന്തലുകളും കച്ചവട സ്ഥലങ്ങളും നീക്കം ചെയ്യും. ഈ സ്ഥലങ്ങളിൽ ചില സന്ദർശകർ ചെയ്യുന്ന മതവിരുദ്ധ പ്രവർത്തനങ്ങൾ നിർത്തലാക്കും. വിവിധ ഘട്ടങ്ങളിലെ നവീകരണ പ്രവർത്തനങ്ങളിലൂടെ ഈ രണ്ടു പർവ്വതങ്ങളും അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും മക്ക ഗവർണറേറ്റ് അറിയിച്ചു.

നവീകരണ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം രണ്ടു പർവ്വതങ്ങളുടെയും പരിസരങ്ങളിലുള്ള പാറകളിലും, മലമുകളിലും വഴികളിലും കൊത്തിയും എഴുതിയും അലങ്കോലമാക്കിയ എഴുത്തുകൾ നീക്കം ചെയ്തു പാറകൾ വൃത്തിയാക്കും. അതുപോലെ സിമന്റ് സ്ലാബുകൾ, മരങ്ങൾകൊണ്ടും മറ്റും ഉണ്ടാക്കിയ തണൽ പന്തലുകൾ എന്നിവയും നീക്കം ചെയ്യും.
രണ്ടാം ഘട്ട നവീകരണം ഇരു പർവ്വതങ്ങളുടെയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ, ഇരു പർവ്വതങ്ങളിലേക്കുള്ള റോഡുകൾ, വഴികൾ എന്നിവയുടെ വികസന പ്രവൃത്തികളാണ്. കൂടാതെ സന്ദർശകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും രണ്ടാം ഘട്ട നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പൂർത്തിയാക്കും.

പ്രവാചകന് ആദ്യമായി ദൈവീക സന്ദേശം ലഭിച്ച സ്ഥലമാണ് ഹിറാ ഗുഹ. സമുദ്രനിരപ്പിൽ നിന്നും 643 മീറ്റർ ഉയരമുള്ള ജബലുന്നൂരിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. പ്രവാചകർ ഇവിടെ ഏകാന്ത വാസം അനുഷ്ഠിച്ചിരുന്നു. മക്കയുടെ കിഴക്കുഭാഗത്തായി നാല് കിലോമീറ്റർ അകലെയാണ് ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത്.

പ്രവാചകർ മദീന യാത്രക്കിടയിൽ വിശ്രമിച്ച ഗുഹയാണ് സൗർ ഗുഹ. സമുദ്ര നിരപ്പിൽ നിന്നും 760 മീറ്റർ ഉയരത്തിലുള്ള സൗർ പർവ്വതത്തിലാണ് ഈ ഗുഹയുള്ളത്. മക്കയുടെ വടക്കുഭാഗത്തായി നാല് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഈ രണ്ടു പർവ്വതങ്ങളും ഗുഹകളും തീർത്ഥാടകർ സന്ദർശിക്കുവാൻ വലിയ താല്പര്യം കാണിക്കാറുണ്ട്. സീസൺ കാലങ്ങളിൽ ഇവിടെ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago