HOME
DETAILS

അടുത്തടുത്തെത്തിയ തെരഞ്ഞെടുപ്പുകള്‍ പഞ്ചായത്തുകളെ പ്രതിസന്ധിയിലാക്കി

  
backup
July 04 2016 | 18:07 PM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d


ധന സമാഹരണം നടന്നില്ല   

 

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി
 
കൊട്ടാരക്കര: ഏതാനും മാസങ്ങളുടെ മാത്രം ഇടവേളയില്‍ നടന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി.
തനത് ഫണ്ട് കുറവായ പഞ്ചായത്തുകള്‍ ദൈനം ദിന കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍. കഴിഞ്ഞ നവംബറിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നതും, പുതിയ ഭരണസമിതി നിലവില്‍ വന്നതും .ഇതിനും ഒരു മാസംമുമ്പേ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാല്‍ പഞ്ചായത്തുകളുടെ ജനക്ഷേമപദ്ധതികള്‍ എല്ലാം നിര്‍ത്തി വച്ചിരുന്നു. മുന്‍ ഭരണസമിതികള്‍ മിക്ക പഞ്ചായത്തുകളിലും ഫണ്ട് വിഹിതം 90 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ പുതിയ ഭരണസമിതികള്‍ക്ക് അധികാരം മേല്‍ക്കുമ്പോള്‍  കാലിയായ ഖജനാവാണ് ലഭിച്ചത്.
ഫണ്ട് സമാഹരണത്തേക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോഴേക്കും  നിയമസഭ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.മുമ്പൊരിക്കലും ഇല്ലാത്ത വിധം ഇക്കുറി രണ്ടു മാസം മുമ്പേയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം തുടങ്ങിയത്. ഈ  ദൈര്‍ഘ്യം പഞ്ചായത്തുകളെയാണ്  പ്രതികൂലമായി ബാധിച്ചത്.
കെട്ടിട നികുതിയും, വ്യാപാര നികുതിയും തൊഴില്‍ നികുതിയും മറ്റും പിരിച്ചെടുത്തുകൊണ്ട് ഫണ്ട് സമാഹരണം  ത്വരിതപ്പെടുത്താനാണ് തനതു ഫണ്ടുകള്‍ കുറവായ പഞ്ചായത്തുകള്‍ ലക്ഷ്യം വച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് നടന്നില്ല.  ജനങ്ങളെ വെറുപ്പിക്കുന്ന നീക്കങ്ങള്‍ ഉടന്‍ വേണ്ടെന്നു പഞ്ചായത്തുകളില്‍ ഭരണം കൈയാളുന്ന പാര്‍ട്ടികളും കരുതി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ മിക്ക പഞ്ചായത്തുകളും ബജറ്റ് പാസ്സാക്കിയിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന അറിവുകളുടെ അടിസ്ഥാനത്തില്‍ ധൃതി പിടിച്ചാണ് പല പഞ്ചായത്തുകളും ബജറ്റ് പാസ്സാക്കിയത്. ഇതുമൂലം നൂതനമായ പദ്ധതികളോ പ്രാദേശിക വികസനം ലക്ഷ്യമാക്കിയുള്ള ആസൂത്രണങ്ങളോ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെ ബജറ്റിന്റെ  തട്ടിക്കൂട്ടിയുള്ള ആവര്‍ത്തനമായിരുന്നു മിക്കയിടത്തും. ഇതു തുടര്‍ വര്‍ഷങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കും. ഫണ്ട് ഇല്ലാത്തതു മൂലം വേനല്‍ക്കാലത്തു ചെയ്യേണ്ടുന്ന അത്യാവശ്യ കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞില്ല. പൊതു കിണറുകളുടേയും കുളങ്ങളുടേയും ശുചീകരണം പോലും നടന്നില്ല.
കിഴക്കന്‍ മേഖലയിലെ ഒരു പഞ്ചായത്ത് പൊതു കിണര്‍ വ്യത്തിയാക്കുന്നതിന് 750 രുപയാണ് അനുവദിച്ചത്. ഈ തുകയ്‌ക്കോ അതിന്റെ ഇരട്ടി തുകയ്‌ക്കോ കിണര്‍ വ്യത്തിയാക്കല്‍ നടക്കാത്തതുകൊണ്ട് ഇത് ഏറ്റെടുക്കാന്‍ പഞ്ചായത്ത് അംഗങ്ങള്‍ തയാറായില്ല. തകരാറിലായിട്ടുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ അറ്റകുറ്റ പണി നടത്തി കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പഞ്ചായത്തുകള്‍ക്ക് ഫണ്ട് ഇല്ലായിരുന്നു.  മഴക്കാല രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെയും  ഫണ്ടില്ലായ്മ പ്രതികൂലമായി ബാധിച്ചു.
പുതിയ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനു ശേഷമേ പഞ്ചായത്തുകളുടെ പരാധീനത അവസാനിക്കുകയുള്ളൂ. ഫണ്ടിന്റെ അപര്യാപ്തത മൂലം പുതിയ ഭരണസമിതികള്‍ ഇപ്പോഴും നിര്‍ജീവാവസ്ഥയിലാണ്. പഞ്ചയാത്തുകളില്‍ ഫ്രണ്ട് ഓഫീസ് തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടനവധി താല്‍ക്കാലിക ജോലി ചെയ്തുവരുന്നുണ്ട്. ഇവര്‍ കൃത്യമായി ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് മിക്ക പഞ്ചായത്തുകളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  13 days ago
No Image

മനുഷ്യന്റെ 'ആയുസ് അളക്കാനും' ഇനി എഐ; എന്ന് മരിക്കുമെന്നും എഐ പറയും

Kerala
  •  13 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  13 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  13 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  13 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  13 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  13 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  13 days ago