ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ശ്രീകണ്ഠപുരം: ഖത്തര്‍ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇരിക്കുര്‍ മണ്ഡലത്തിലെ ജീവകാരുണ്യ പ്രവൃത്തിക്ക് തുടക്കമായി. കനിവിന്റെ കൈ നീട്ടം എന്ന പേരിലാണ് പരിപാടി. മൂന്ന് വര്‍ഷത്തെ പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുക. ചികിത്സാ സഹായം, അഗതികള്‍ക്കും അനാഥകള്‍ക്കും പെന്ഷന്, പാവപ്പെട്ടവര്‍ക്ക് ഭക്ഷണക്കിറ്റും വസ്ത്രം എന്നിവയാണ് നടപ്പിലാക്കുക.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 180 വിദ്യാര്‍ഥികള്‍ക്ക് വസ്ത്ര വിതരണം നടത്തി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് അശ്രഫ് ചുഴലി അധ്യക്ഷനായി. അഡ്വ. എസ്. മുഹമ്മദ്, എം.പി.എ റഹീം, അബ്ദുന്നാസര്‍ നാച്ചി, അഡ്വ. കെ.പി ബഷീര്‍, പി.ടി.എ കോയ, ടി.എന്‍.എ ഖാദര്‍, കെ.പി മൊയ്തീന് ഹാജി, എന്‍.പി റഷീദ്, എന്‍.പി സിദ്ദീഖ്, പി.ടി.എ കോയ, അഡ്വ. കെ.പി ബഷീര്‍, കെ.പി ഇസ്മായീല്‍, കെ.എം.പി ശംസുദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."