HOME
DETAILS

മഴ കുറയില്ല; പ്രതീക്ഷയേകി വിദേശ ഏജന്‍സികളും

  
backup
April 20 2020 | 08:04 AM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%87%e0%b4%95
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ കാലവര്‍ഷം സംബന്ധിച്ചു പ്രതീക്ഷയേകുന്ന വിലയിരുത്തലുമായി വിദേശ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. നേരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും രാജ്യത്തിനകത്തെ മറ്റു സ്വകാര്യ ഏജന്‍സികളും നടത്തിയ നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ പ്രമുഖ ഏജന്‍സികളുടെ പ്രവചനവുമെത്തിയത്. 
യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സിയുടെ (ഇ.സി.എം.ഡബ്ല്യു.എഫ്) പുതിയ വിശകലനമനുസരിച്ച് കേരളത്തില്‍ കാലവര്‍ഷം സാധാരണ നിലയിലോ അതില്‍ കൂടുതലോ ലഭിക്കാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ യൂനിയന്റെ തന്നെ കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വിസിന്റെ ജൂലൈ, സെപ്തംബര്‍ മാസങ്ങളെക്കുറിച്ചുള്ള പ്രവചനമനുസരിച്ചും കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് സാധാരണയില്‍ കൂടുതല്‍ മഴയ്ക്കു സാധ്യതയുണ്ട്. അമേരിക്കന്‍ ഏജന്‍സിയായ ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ (സി.പി.സി), സ്വകാര്യ ഏജന്‍സിയായ ഐ.ബി.എം എന്നിവയും സാധാരണയില്‍ കൂടുതല്‍ കാലവര്‍ഷം പ്രവചിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയുമെന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയയുടെയും യു.കെ കാലാവസ്ഥാ ഏജന്‍സിയുടെയും നിരീക്ഷണം. വിദേശ ഏജന്‍സികള്‍ കേരളത്തെ പ്രത്യേകിച്ച് പരാമര്‍ശിക്കുന്നതല്ല, പകരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുഴുവനായി നല്‍കുന്ന പ്രവചനത്തില്‍ നിന്നു കേരളത്തിലേത് വിശകലനം ചെയ്‌തെടുക്കുകയാണ് ചെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.
നേരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനത്തിലും രാജ്യത്തിനകത്തെ സ്വകാര്യ ഏജന്‍സികളായ മെറ്റ് ബീറ്റ് വെതറും സ്‌കൈമെറ്റും കാലവര്‍ഷം സാധാരണ പോലെ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ദീര്‍ഘകാല ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നായിരുന്നു മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പടിഞ്ഞാറന്‍ കര്‍ണാടക, മഹാരാഷ്ട്ര വരെയുള്ള തീരപ്രദേശങ്ങളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും മെറ്റ് ബീറ്റ് വെതറിന്റെ വിലയിരുത്തലില്‍ പറയുന്നു. 40 ദിവസത്തിനുള്ളില്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുമെന്നായിരുന്നു സ്‌കൈമെറ്റ് വെതറിന്റെ നിരീക്ഷണം. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago