HOME
DETAILS
MAL
പി.ജെ കുര്യന് ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്നത് നല്ലകാര്യം: ഉമ്മന്‍ചാണ്ടി
backup
June 11 2018 | 03:06 AM
കോട്ടയം: രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്നത് നല്ല കാര്യമാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ചാണ്ടി. പരാതിയുണ്ടെങ്കില്‍ പറയുക തന്നെ വേണം. അതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യമാകും. യുവ എം.എല്‍.എമാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിന് അവരാണ് മറുപടി പറയേണ്ടത്. ഇക്കാര്യത്തില്‍ താന്‍ എന്തു പറഞ്ഞാലും ശരിയാകില്ല. ഗൂഢാലോചന നടത്തിയെന്ന കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണ് മറുപടി പറയേണ്ടത്.
ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിക്ക് മറുപടി നല്‍കേണ്ടത് രാഹുല്ഗാന്ധിയാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."