മൊബൈല്‍ വരിക്കാരുടെ എണ്ണം 104.9 കോടിയായി വര്‍ധിച്ചു
കൊച്ചി: രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുടെ ആകെ വരിക്കാര്‍ ഈ വര്‍ഷം ഏപ്രില്‍ അവസാനത്തെ കണക്കു പ്രകാരം 104.9 കോടിയായി വര്‍ധിച്ചു. ടെലികോം ഓപറേറ്റര്‍മാരുടെ അപെക്‌സ് സംഘടനയായ സി.ഒ.എ.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് പുതിയ കണക്ക്. എയര്‍സെല്‍, ആര്‍ ജിയോ, എം.ടി.എന്‍.എല്‍, ടെലിനോര്‍ കമ്പനികള്‍ 2018 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
30.86 കോടി വരിക്കാരുമായി ഭാരതി എയര്‍ടെല്ലാണ് മുന്നില്‍. 2018 ഏപ്രിലില്‍ 45 ലക്ഷം പുതിയ വരിക്കാരെയാണ് ഇവര്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. 22.203 കോടി വരിക്കാരുമായി വോഡഫോണാണ് തൊട്ടുപിന്നിലുള്ളത്. 55.5 ലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്ത് ഐഡിയ സെല്ലുലാറാണ് മുന്നിലെത്തിയത്. ഇതോടെ ആകെ വരിക്കാല്‍ 21.76 കോടിയായി ഉയര്‍ന്നു. സര്‍ക്കിളില്‍ 91.07 ദശലക്ഷം വരിക്കാരുമായി യു.പി ഈസ്റ്റും, 84.26 ദശലക്ഷം വരിക്കാരുമായി മഹാരാഷ്ട്രയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."