HOME
DETAILS
MAL
പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഭക്ഷണ കിറ്റുകളും മുരുന്നുമായി ഒ.ഐ.സി.സി
backup
April 20 2020 | 16:04 PM
റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍, നാഷണൽ, ഗ്ലോബൽ, ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഭക്ഷണ കിറ്റുകളും മരുന്നും വിതരണം ചെയ്യുന്നു. റിയാദിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളോളമായി ജോലി ഇല്ലാതെ പ്രയാസ പ്പടുന്നവര്‍ക്കാണ് ഓ ഐ സി സി പ്രവര്‍ത്തകര്‍ ഭക്ഷണ കിറ്റും മരുന്നും എത്തിച്ചു നൽകുന്നത്.
കർഫ്യൂ നിയന്ത്രണങ്ങൾ ക്കിടയിലും പ്രവർത്തകരുടെയും സുമനുസുകളുടെയും സഹായത്തോടെയാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി വരുന്നത്. ദിവസവും നിരവധി കോളുകളാണ് വരുന്നതെന്നും ഓരോ റൂമുകളിലും ഭക്ഷണ സാധനവും മരുന്നും എത്തിക്കുമ്പോള്‍ അവരുടെ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തതാണെന്നും ഓ.ഐ.സി.സി പ്രവർത്തകർ പറഞ്ഞു. പ്രതി ന്ധിയുടെ ഈ നാളുകളിൽ ആസന്നമായ റമദാൻ മാസത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഓ.ഐ.സി.സി അറിയിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് കുഞ്ഞി കുമ്പള, അബ്ദുള്ള വലാഞ്ചിറ, സലീം കളക്കര, രഘുനാഥ് പറശിനിക്കടവ്, സജി കായംകുളം, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്. ഷാനവാസ് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, യഹ്‌യ കൊടുങ്ങല്ലൂർ, നാഷണൽ കമ്മറ്റി സെക്രട്ടറി ഷാജി സോണ, ശിഹാബ് കൊട്ടുകാട്, ഗ്ലോബൽ കമ്മറ്റി ട്രഷറർ മജീദ് ചിങ്ങോലി. ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാക് പൂക്കോട്ടും പാഠം, അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, കുഞ്ഞുമോൻ , സുഗതന്‍ നൂറനാട്, സജീർ പൂന്തുറ, സകീർ ദാനത്ത്, സലാം ഇടുക്കി, വഹീദ് വാഴക്കാട്, ജഹാൻഗീർ, ജോണ്‍സന്‍, സുരേഷ് ശങ്കർ, നൗഷാദ് വെട്ടിയാർ, ബാലു കൊല്ലം മുജീബ് കയംകുളം, അലക്സ് കൊല്ലം, റഹ്‌മാൻ മുനമ്പത്ത്, .സാമുവൽ റാന്നി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."