HOME
DETAILS

ഒത്തൊരുമിക്കാം... കൊവിഡിനെതിരേ പടപൊരുതാം

  
backup
April 20 2020 | 21:04 PM

%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8
 
 
നവമാധ്യമങ്ങളുടെ സാധ്യതകള്‍ 
പ്രകടമാക്കിയ കാലം
 
 
(മുഹമ്മദ് സലീം, മാനേജിങ് ഡയരക്ടര്‍, ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സ്)
 
ഭാവിയിലേക്കുള്ള പല സൂചനകളും പകര്‍ന്നുനല്‍കുന്ന ഒരു കാലമായിട്ടാണ് ഈ ലോക്ക് ഡൗണ്‍ കാലത്തെ കാണാന്‍ ആഗ്രഹിക്കുന്നത്. 
ഇത്തരം സാഹചര്യങ്ങള്‍ നമ്മുടെ മുന്നിലേക്കു വരുമ്പോള്‍ ബുദ്ധിപരമായ മാറ്റങ്ങളിലൂടെ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ മെനയാനുള്ള ഒരവസരമായി ഈ ലോക്ക് ഡൗണിനെ ഉപയോഗപ്പെടുത്തണം. 
മുന്നോട്ടുള്ള സാഹചര്യങ്ങളെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ സ്റ്റാഫിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പല രീതികളിലായി ട്രെയിനിങ്ങുകള്‍ നല്‍കി വരുന്നുണ്ട്. കൂടാതെ പുറത്തുനിന്നുള്ള പല ട്രെയിനിങ്ങുകളും ഓണ്‍ലൈനായി ജീവനക്കാര്‍ക്ക് നല്‍കിവരുന്നുണ്ട് .
നവമാധ്യമങ്ങള്‍ ഉപയോഗിച്ച് എല്ലാ ദിവസവും ഒരു മുടക്കവും കൂടാതെ കമ്പനിയിലെ താഴെത്തട്ടില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാര്‍ വരെയുള്ള എല്ലാവരുമായും ആശയവിനിമയം നടത്താറുണ്ട്. അതുപോലെ ഈ ലോക്ക് ഡോണ്‍ കാലത്തു ജീവനക്കാരുടെ കുടുംബവുമായും അടുത്ത ബന്ധം സ്ഥാപിക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്.
കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ആളുകളെല്ലാം ടെക്‌നോളജിയുടെ സാധ്യതകള്‍ തേടി പോകുന്ന ഒരു സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ പോലും സാങ്കേതികവിദ്യകള്‍ കൂടുതല്‍ അറിയാനും ഉപയോഗിക്കാന്‍ പഠിക്കുന്നതും മൊബൈല്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളുടെ വിപണിയുടെ മേഖലയില്‍ വലിയ ഒരു കുതിച്ചുചാട്ടം തന്നെ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. അത്തരമൊരു സാഹചര്യം ഭാവിയിലേക്ക് വലിയ ഒരു പ്രതീക്ഷ കൂടി ഈ സമയത്തു സമ്മാനിക്കുന്നുണ്ട്. 
ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കാനും കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനും സാധിച്ചു. 
കുടുംബവുമൊത്തു നടത്താറുള്ള വിദേശയാത്രകളിലാണ് ഇതുപോലെ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ സാധിക്കാറുള്ളത്. ഇത്തവണ വീടിനകത്താണെങ്കിലും ഒരു വിദേശ സഞ്ചാരം പോലെ ഹൃദ്യമായ അനുഭവമായി മാറി. 
 
 
ചെറുത്തുതോല്‍പ്പിക്കാന്‍ 
വിട്ടുവീഴ്ചകളില്ലാതെ ഒരുമിച്ചു നില്‍ക്കുക
 
(റഷീദ് സീനത്ത്, മാനേജിങ് ഡയരക്ടര്‍, സീനത്ത് വെഡിങ് മാള്‍)
 
ലോക സാമ്പത്തിക വളര്‍ച്ച മൂക്കുകുത്തി വീഴുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സാഹചര്യം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നമ്മെ വല്ലാതെ പിടിച്ചുലയ്ക്കുമെന്നതില്‍ സംശയം വേണ്ട. രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നത് കൊവിഡിനു മുന്‍പുതന്നെ ചര്‍ച്ചയായതാണ്. ആസന്നമായൊരു സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ് നമ്മള്‍. അത്തരം വീഴ്ചകളില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ കൊവിഡ്-19  പടര്‍ന്നുപിടിക്കുന്നത്. 
ലോക്ക് ഡൗണ്‍ ആയിരങ്ങളെയാണ് തൊഴില്‍രഹിതരാക്കിയത്. ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക ഒഴുക്ക് മുന്‍പെങ്ങുമില്ലാത്ത വിധം കുറയാന്‍ ഇത് കാരണമാകും. അവരുടെ ക്രയവിക്രയ ശേഷിയും ഗുരുതരമായി ബാധിക്കപ്പെടുന്നു. ടെക്‌സ്റ്റൈല്‍ മേഖല ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. ഉപഭോഗം കുത്തനെ കുറയുകയും ജനങ്ങള്‍ തങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വില ഏറ്റവും അധികം കുറഞ്ഞിരിക്കാന്‍ സ്വാഭാവികമായി ആഗ്രഹിക്കുകയും ചെയ്യും. ഇത്തരമൊരു സ്ഥിതിവിശേഷം ടെക്‌സ്റ്റൈല്‍ മേഖലയെ വലിയൊരു വിഷമഘട്ടത്തിലേക്കാവും നയിക്കുക.
മാനവശേഷി വികസനത്തിലൂടെ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാനമാണ് കേരളം. വളരെ പരിമിതമായ വിഭവശേഷി മാത്രം കൈമുതലായി ഉണ്ടായിട്ടും രാജ്യത്തെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചായി പ്രതിസന്ധികളും ദുരന്തങ്ങളും തേടിയെത്തിയപ്പോഴും തോല്‍ക്കാന്‍ മനസില്ലാതെ നമ്മള്‍ പിടിച്ചുനിന്നു. പക്ഷേ രണ്ടു പ്രളയവും നിപായും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു തിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസികളും നമ്മുടെ സാമ്പത്തിക മേഖലയില്‍, പ്രത്യേകിച്ചും മലബാറില്‍ ആഴത്തിലുള്ള ആഘാതമാണ് തീര്‍ക്കുന്നത്. 
രാജ്യാന്തര വിലക്കുകള്‍ നീങ്ങുമ്പോള്‍ കേരളത്തിലേക്ക് ഒഴുകിയെത്താന്‍ പോകുന്ന പ്രവാസികളുടെ പ്രവാഹവും സമ്പദ്ഘടനയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. അതിന്റെ അനുരണനങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ മലബാറിലെ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് കഴിയില്ല. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഇത്തരമൊരു അവസ്ഥയില്‍ നിന്ന് കരകയറാന്‍ വേണ്ടി വന്നേക്കാം. പക്ഷേ; ഇപ്പോള്‍ ഏറ്റവും പ്രധാനം കോവിഡിനെ ചെറുത്തുനില്‍ക്കുക എന്നതു തന്നെയാണ്, അതിനുവേണ്ടി വിട്ടുവീഴ്ചകളില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നതാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു മാത്രമേ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനും നമുക്ക് കഴിയൂ.
 
 
പുതിയ വ്യാവസായിക 
സംസ്‌കാരത്തിന് തിരികൊളുത്തും
 
(കെ. അബ്ദുല്‍ മജീദ്, സി.ഇ.ഒ, ബാബിന്‍ ടെക്‌നോളജി)
 
ലോകരാഷ്ട്രങ്ങളുടെ പരാജയവും മനുഷ്യന്റെ നിസ്സഹായാവസ്ഥയും പൂര്‍ണമായി നമ്മെ ബോധ്യപ്പെടുത്തിത്തരുന്ന മഹാമാരിയാണ് കൊവിഡ്-19. എന്നാല്‍ ആഴ്ചകളും മാസങ്ങളുമായി തുടരുന്ന ലോക്ക് ഡൗണ്‍ പുതിയ ഒരു ലോകക്രമം സൃഷ്ടിച്ചെടുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മലയാളികള്‍ പ്രവാസലോകത്തേക്ക് ചേക്കേറിയതോടെ കേരളത്തിന്റെ വികസനങ്ങള്‍ക്കും ചിറകുമുളച്ചു. പില്‍ക്കാലത്ത് കേരളത്തിലെ പല നഗരങ്ങളിലേക്കും ഗള്‍ഫിനെ പറിച്ചുനട്ടു. 2000 മുതല്‍ കുതിപ്പ് ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് 2015ഓടെ കിതയ്ക്കാന്‍ തുടങ്ങി.
പരസ്പരം മനസിലാക്കാനും പരസ്പര സ്‌നേഹവും സഹാനുഭൂതിയും സഹവര്‍ത്തിത്വവുമാണ് മാനവികമൂല്യങ്ങള്‍ എന്നും കൊവിഡ്-19 മനുഷ്യനെ ബോധ്യപ്പെടുത്തി. 'കൊവിഡ്-19നു ശേഷമുള്ള ഇന്ത്യ' യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യവസായികള്‍ക്കും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ആത്മവിശ്വാസമാണ് പ്രധാനം. കൊവിഡില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഒരു വ്യാവസായിക  സാമ്പത്തികക്രമം തന്നെ സൃഷ്ടിക്കാന്‍ സാധിക്കും.
രാജ്യത്തിനു മുതല്‍ക്കൂട്ടാവേണ്ട പ്രൊഫഷണലുകള്‍ കൂടുതലും വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ കൂടുതല്‍ ആളുകളും സ്വന്തം നാട്ടിലേക്കു മടങ്ങി ഇവിടെത്തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ നിര്‍ബന്ധിതരാവും. ഇവരെ സ്വന്തം രാജ്യത്തിനു പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ പല മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കും.ഏതൊരു ഉല്‍പ്പന്നങ്ങള്‍ക്കും ചൈനയടക്കമുള്ള ഇതര രാഷ്ട്രങ്ങളെ ആശ്രയിക്കുന്നതിന് പകരം തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ക്കും ഉല്‍പ്പാദനത്തിനും കൊവിഡ്-19 വഴി തെളിച്ചേക്കാം. 
കുടില്‍ വ്യവസായമാണെങ്കില്‍ പോലും വ്യാവസായികമായ ഒരു സംസ്‌കാരത്തിന് ഇത് തിരികൊളുത്തും. ഇവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങളും സാമ്പത്തിക സഹായങ്ങളുമായി സര്‍ക്കാരും കൂടെയുണ്ടെങ്കില്‍ രാജ്യത്ത് വ്യാവസായിക വളര്‍ച്ചയുണ്ടാവുകയും തൊഴില്‍രഹിതരുടെ എണ്ണം കുറയുകയും ചെയ്യും. ഇതായിരിക്കും കൊവിഡ്-19നു ശേഷമുള്ള പുതിയ ഇന്ത്യ എന്ന് നമുക്ക് പ്രത്യാശിക്കാം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago