റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേയ്ക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്. പരിശോധനാ ഫലത്തില്‍ കൃത്യതയില്ലെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
റാപിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഐ.സി.എം.ആര്. വക്താവ് രമണ്‍ ആര് ഗംഗാഖേദ്കര്‍ വ്യക്തമാക്കി.അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്.
https://twitter.com/ANI/status/1252551219047919616
റാപിഡ് ടെസ്റ്റ് കിറ്റുകളിലൂടെ നടത്തുന്ന പരിശോധനയില്‍ കൃത്യത കുറവാണെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജസ്ഥാന് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
പരിശോധനാ ഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും 5.4 ശതമാനം മാത്രമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു രാജസ്ഥാന് ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തത്. ഇക്കാര്യത്തിയല് ഐ.സി.എം.ആറിന്റെ നിര്‍ദ്ദേശം നേടുമെന്നും രാജസ്ഥാന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."