HOME
DETAILS

കാസര്‍കോടിനെ മറികടന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; നിയന്ത്രണം കര്‍ശനമാക്കി

  
backup
April 21 2020 | 15:04 PM

kannur-covid-19

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികള്‍ കണ്ണൂര്‍ ജില്ലയില്‍. ഇതുവരെ 104 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണും മറ്റു പ്രതിരോധ നടപടികളും കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടില്‍ വന്ന പ്രവാസികളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും സാംപിള്‍ പരിശോധിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പൊലിസിന്റെ വാഹന പരിശോധനയുണ്ടാകും. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലിസ് പരിശോധനക്കെങ്കിലും വിധേയമാകും.

ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന പരിധി പൂര്‍ണമായും സീല്‍ ചെയ്തിട്ടുണ്ട്. പൊലിസ് അനുവദിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അവശ്യവസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കണം. മറ്റു ജില്ലകളിലെ ഇളവുകള്‍ തങ്ങള്‍ക്കും ബാധകമാണെന്ന് കരുതി കുറേപേര്‍ റോഡിലിറങ്ങിയെന്നും റെഡ്‌സോണില്‍ മെയ് മൂന്ന് വരെ ലോക്ഡൗണ്‍ തുടരുമെന്നും ജനങ്ങള്‍ സാഹചര്യം തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കാന്‍ അനുമതി

കണ്ണൂര്‍: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നതോടെ കണ്ണൂര്‍ ജില്ല പൂര്‍ണമായും അടച്ചു. ഇന്നു മുതലാണ് പൊലിസിന്റെ കടുത്ത നിയന്ത്രണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു പ്രദേശത്ത് ഒന്നിലധികം പലചരക്ക് കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കുന്നത് പൊലിസ് വിലക്കി. പകരം ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി തുറക്കാനാണു നിര്‍ദേശം.

ജില്ലാ അതിര്‍ത്തികളിലെ കര്‍ശന നിയന്ത്രണങ്ങള്‍ക്കു പുറമെ ചെറിയ ഇടവഴികള്‍ വരെ പൊലിസ് അടച്ചു. ഗ്രാമീണ റോഡുകൡ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ പൊലിസ് സ്റ്റേഷന്‍ പരിധികളിലും പൊലിസ് ഒരുക്കിയ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുണ്ട്. അവശ്യ സര്‍വിസ് വാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുള്ളൂ. അനാവശ്യമായി പുറത്തിങ്ങുന്നവരെ കണ്ണൂര്‍ താണയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ 14 ദിവസത്തേക്കു നിരീക്ഷണത്തിലാക്കി തുടങ്ങി. ഇന്നലെ ഐ.ജി അശോക് യാദവ് നേരിട്ട് റോഡുകളില്‍ വാഹനപരിശോധനയ്ക്കിറങ്ങി.

ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്നു മേഖലകളില്‍ മൂന്നു എസ്.പിമാര്‍ക്കു ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയ്ക്കു കണ്ണൂരിന്റെയും മാങ്ങാട്ടുപറമ്പ് കെ.എ.പി കമാന്‍ഡന്റ് ഡോ. നവനീത് ശര്‍മയ്ക്കു തളിപ്പറമ്പ് സബ് ഡിവിഷന്റെയും എസ്.പി അരവിന്ദ് ശ്രീധറിന് ഇരിട്ടി, തലശ്ശേരി മേഖലകളുടെയും ചുമതലയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago