HOME
DETAILS

കൊവിഡിനു ശേഷം ഡാറ്റാ വ്യാധിയോ?

  
backup
April 23 2020 | 00:04 AM

covid-and-data-privacy-841134-2

 


കൊവിഡിനു ശേഷം സംസ്ഥാനത്ത് ഡാറ്റാ വ്യാധിയുണ്ടാകുന്ന അവസ്ഥയുണ്ടാകരുതെന്നു ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ സ്പ്രിംഗ്ലറിനു കൈമാറാനുള്ള കരാര്‍ റദ്ദാക്കണമെന്നും സര്‍ക്കാരിന്റെ ഐ.ടി ഏജന്‍സികളെ ഡാറ്റാ വിശകലനത്തിനു നിയോഗിക്കണമെന്നും ആശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തു സര്‍ക്കാരിനു സ്വന്തമായി ഐ.ടി വിഭാഗമില്ലേ, സ്പ്രിംഗ്ലറിനു നല്‍കിയ ഡാറ്റ സുരക്ഷിതമാണോ, സ്പ്രിംഗ്ലര്‍ കമ്പനിക്കു നല്‍കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം സുക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്, നിയമവകുപ്പിന്റെ അഭിപ്രായം തേടാതെ കരാറില്‍ തര്‍ക്കമുണ്ടായാല്‍ സമീപിക്കേണ്ടത് ന്യൂയോര്‍ക്ക് കോടതിയെയാണെന്ന് അംഗീകരിച്ചത് എന്തുകൊണ്ടാണ് തുടങ്ങി സര്‍ക്കാരിനെതിരേ ചോദ്യങ്ങളും വിമര്‍ശനങ്ങളും നടത്തിയാണ് കോടതി ഹരജിയില്‍ സര്‍ക്കാരിന്റെ ഭാഗം കേട്ടത്. ഈ ചോദ്യങ്ങള്‍ക്കു നാളെ ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ ഉത്തരം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി സ്‌റ്റേ നല്‍കിയിട്ടില്ല എന്നത് സര്‍ക്കാരിന്റെ നേട്ടമായി കരുതാനാവില്ല. പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിര്‍വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ടുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ അത്തരം വാദങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിക്കു വ്യക്തമായ വിശദീകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കേണ്ടിവരും.
ഈ കടമ്പ കടക്കാനും കോടതിയെ പ്രതിരോധിക്കാനും കൂടിയല്ലേ ചൊവ്വാഴ്ച കോടതി പിരിഞ്ഞ ദിവസം തന്നെ രാത്രിയില്‍ തിരക്കിട്ട് സ്പ്രിംഗ്ലര്‍ കമ്പനിയുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചതെന്നു തോന്നിപ്പോകുകയാണ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലായിരുന്നു ആരോപണത്തിനു പിന്നിലെങ്കില്‍ അന്വേഷണ സമിതിയെ നിയോഗിക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ.


ഇനി കോടതി നാളെ കേസ് പരിഗണിക്കുമ്പോള്‍ കരാര്‍ സംബന്ധിച്ച അന്വേഷണത്തിനു സമതിയെ നിയോഗിച്ചിട്ടുണ്ടെന്നു പറഞ്ഞ് സര്‍ക്കാരിനു തല്‍ക്കാലം തലയൂരാന്‍ കഴിഞ്ഞേക്കും. ഒരു മാസത്തേക്കാണ് അന്വേഷണ കാലാവധി. അതിനകം അന്വേഷണം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാരിനു കാലാവധി നീട്ടിക്കൊടുക്കുകയുമാവാം. അങ്ങനെയങ്ങനെ ഈ കേസും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകുകയും ചെയ്യും. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പല ആരോപണങ്ങളുടെയും വിധി തന്നെയായിരിക്കും ഈ ആരോപണത്തിനുമുണ്ടാവുക.


സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സര്‍വ സന്നാഹങ്ങളോടെയും സി.പി.എം സംസ്ഥാന നേതൃത്വം ഉണ്ടുതാനും. പണ്ട് പാര്‍ട്ടിയായിരുന്നു ഭരണത്തെ നിയന്ത്രിച്ചിരുന്നത്. ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഓര്‍മിപ്പിക്കുന്നത് ഒരു കഥയാണ്. അമ്പലത്തിലെ ഉത്സവത്തിനു തിരുവാഭരണം വിട്ടുകൊടുക്കാത്ത ഇല്ലത്തെ വലിയ കാരണവര്‍ അതിനു കാരണമായി പറയുന്നത് എല്ലാം തീരുമാനിക്കുന്നത് ട്രസ്റ്റിയാണെന്നാണ്. ആരൊക്കെയാണ് ട്രസ്റ്റി അംഗങ്ങള്‍ എന്ന ചോദ്യത്തിന് താനും അനുജനും സഹോദരിയുമെന്നു പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കാരണവരെയല്ലേ സി.പി.എം സെക്രട്ടേറിയറ്റ് ഓര്‍മിപ്പിക്കുന്നത്?
ഇനി പൊളിറ്റ് ബ്യൂറോ കൂടിയാലും വലുതായിട്ടൊന്നും പ്രതീക്ഷിക്കാനുണ്ടാവില്ല. അതിന്റെ സൂചന പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള തന്നെ നല്‍കിയിട്ടുണ്ട്. സി.പി.ഐ പതിവു ചടങ്ങ് നിര്‍വഹിക്കുന്നതുപോലെ അവരുടെ എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്. രണ്ടു സി.പി.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് മുദ്രകുത്തി അനിശ്ചിതകാലത്തേക്ക് ജയിലിലടച്ചപ്പോള്‍ ഇന്നത്തെക്കാള്‍ വീറോടെ സി.പി.ഐ അതിനെ എതിര്‍ത്തിരുന്നുവെന്നത് മറക്കരുത്. ഇപ്പോഴത്തെ അവരുടെ എതിര്‍പ്പും ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെ അടങ്ങും.


എന്നും ആറു മണിക്കു തുടങ്ങുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ അച്ചടക്കത്തോടെ പങ്കെടുത്തിരുന്ന പത്രപ്രവര്‍ത്തകര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അലോസരമുണ്ടാക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കാതെ സംയമനം പാലിച്ചുവരികയായിരുന്നു. ഓര്‍ക്കാപ്പുറത്തു പൊട്ടിവീണ സ്പ്രിംഗ്ലര്‍ വിവാദവും കെ.എം ഷാജി വിവാദവും സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കു മാറിനില്‍ക്കാനായില്ല. അതോടെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും പഴയ 'മാധ്യമ സിന്‍ഡിക്കേറ്റ്' ആയി.


അസാധാരണ സാഹചര്യങ്ങളില്‍ അസാധാണ തീരുമാനമെടുക്കേണ്ടി വരുമെന്നാണ് സ്പ്രിംഗ്ലര്‍ കരാറിനെ പരാമര്‍ശിച്ച് എസ്.ആര്‍.പി പറഞ്ഞത്. മുഖ്യമന്ത്രിയാകട്ടെ ചരിത്രം പറയുമെന്നും. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ കൊള്ളയെന്ന് ചരിത്രം പറയാതിരിക്കട്ടെ എന്നാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago