HOME
DETAILS
MAL
റേഷന്‍ കട വഴി നല്‍കേണ്ട ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കുന്നത് സി.പി.എം ഓഫീസില്‍; പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി
backup
April 23 2020 | 09:04 AM
ചങ്ങനാശ്ശേരി: റേഷന്‍ കട വഴി നല്‍കേണ്ട ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കുന്നത് സി.പി.എം ഓഫീസില്‍. ചങ്ങനാശ്ശേരിയിലാണ് സി.പി.എം ഓഫീസില്‍ കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഒടുവില്‍ പ്രതിഷേധം രൂക്ഷമായതോടെ കിറ്റുകള്‍ അവിടെ നിന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. വൈക്കം ടിവി പുരത്ത് സി.പി.ഐ ഓഫീസിലാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. മനോരമ ന്യൂസിന്റെതാണ് റിപ്പോര്‍ട്ട്.
വിതരണത്തില്‍ പക്ഷപാതിത്വമുണ്ടെന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് കിറ്റുകള്‍ പാര്‍ട്ടി ഓഫീസില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇവ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതാണ് കാരണമായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ചിത്രം കടപ്പാട് മനോരമ ന്യൂസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."