തക്കാളിപ്പെട്ടിയില്‍ കേരളത്തിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമച്ചയാള്‍ പിടിയില്‍
കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് തക്കാളിപ്പെട്ടിയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. പച്ചക്കറി വണ്ടിയില്‍ പെട്ടികള്‍ക്കിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പൊലിസ് പിടിയിലായത്.
തക്കാളി കയറ്റി വന്ന മിനി ലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പൊലിസ് നടത്തിയ പരിശോധനക്കിടെയാണ് ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഒരാളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച നാല് പേരെ പൊലിസ് പിടികൂടിയിരുന്നു.
കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും ഇത്തരത്തില്‍ ആളുകളെ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. അതേസമയം ആര്യങ്കാവിന് അടുത്ത പ്രദേശമായ പുളിയറയില്‍ കുടുങ്ങിക്കിടക്കുന്നവരെ പണം വാങ്ങി മാറ്റുന്നതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായടക്കമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുമുണ്ട്.
തമിഴ്‌നാട്ടിലെ തെങ്കാശി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ്. അതുകൊണ്ടു തന്നെ കര്‍ശന പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത്. ചരക്കുമായി വരുന്ന വാഹനങ്ങളില്‍ എല്ലാ ചരക്കും ഇറക്കി വെച്ച് പരിശോധിച്ചതിന് ശേഷം മാത്രം കടത്തി വിട്ടാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ആര്യങ്കാവ് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുളിയംകുടിയില്‍ മാത്രം 28 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."