HOME
DETAILS
MAL
പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ
backup
April 25 2020 | 02:04 AM
കോഴിക്കോട്: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിംഗ്ലര്‍ വിവാദം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നെറികേട് ജനങ്ങള്‍ തിരിച്ചറിയും. കേരള സര്‍ക്കാര്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയപ്പോള്‍ അതില്‍ വിറളിപൂണ്ട് പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ നീക്കം അങ്ങേയറ്റം അപഹാസ്യമായിപ്പോയെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."