HOME
DETAILS

അര്‍ണബ് ഗോസ്വാമിക്കെതിരായ  നടപടികള്‍ മൂന്നാഴ്ചത്തേക്ക് തടഞ്ഞു

  
backup
April 25 2020 | 02:04 AM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ac%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf-2
 
 
 
ന്യൂഡല്‍ഹി: സോണിയാഗാന്ധിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തുകയും മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് അര്‍ണബ് ഗോസ്വാമിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നാഴ്ചത്തേക്ക് അറസ്റ്റ് പോലുള്ള നടപടികള്‍ പാടില്ലെന്ന് സുപ്രിംകോടതി. 
ഈ കാലത്തിനുള്ളില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കി. അതോടൊപ്പം നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഒഴികെയുള്ള എല്ലാ എഫ്.ഐ.ആറുകളും സുപ്രിംകോടതി സ്റ്റേ ചെയ്തു. നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ മുംബൈയിലേക്ക് മാറ്റാനും ഉത്തരവിട്ടു. ആക്രമണത്തിനിരയായെന്ന അര്‍ണബിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനൊപ്പമായിരിക്കണം ഈ എഫ്.ഐ.ആറിലും അന്വേഷണം നടക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. 
ഏപ്രില്‍ 21ന് പല്‍ഗാര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സോണിയാഗാന്ധിക്കെതിരേ അര്‍ണബ് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ജമ്മുകശ്മിര്‍ സംസ്ഥാനങ്ങളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരേ അര്‍ണബ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വാദത്തിനിടെ അര്‍ണബ് മതസ്പര്‍ദയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് അര്‍ണബിന്റെ അഭിഭാഷകന്‍ മുകുള്‍ രോഹ്തകി വാദിച്ചു. കൊല്ലപ്പെട്ട സന്യാസികളുടെ കാര്യത്തില്‍ സോണിയാഗാന്ധിയുടെ നിശബ്ദത ചോദ്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരേ തിരിച്ചുവിടാനുള്ള മനഃപൂര്‍വമായ ശ്രമമാണ് അര്‍ണബ് നടത്തിയതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 
ഭരണഘടനയുടെ 32ാം വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഈ കുറ്റം വരില്ല. പരാതി ലഭിച്ചാല്‍ പോലിസ് അന്വേഷണം നടത്താതെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കഴിയില്ല. വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഒന്നാക്കാം. എന്നാല്‍, റദ്ദാക്കാനാവില്ലെന്നും സിബല്‍ വാദിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago