മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ രംഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് തോളോടു തോള്‍ ചേര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യമുണ്ട്.സ്തുത്യര്‍ഹമായ സേവനമാണ് ഈ പ്രതിസന്ധി കാലത്ത് മാധ്യമങ്ങള്‍ നടത്തുന്നത്.
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ വാര്‍ത്താശേഖരണത്തിന് തടസം നേരിടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ പിരിച്ചുവിടലും ശമ്പള നിഷേധവും പോലുള്ള നടപടികള്‍ മാധ്യമസ്ഥാപനങ്ങള്‍ സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പി.ആര്‍.ഡിയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കാനുളള പരസ്യക്കുടിശ്ശിക ഈ ഘട്ടത്തില്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."