കൊട്ടത്തോണി മറിഞ്ഞ് വനപാലകന്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
പുല്‍പ്പള്ളി: വനത്തിനുള്ളിലെ അനധികൃത മത്സ്യബന്ധനം തടയാനെത്തിയ വനപാലകര്‍ സഞ്ചരിച്ച കൊട്ടത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ പുഞ്ചൂര്‍ സ്വദേശി മഹേഷ്(32) ആണ് മരിച്ചത്. അതേസമയം, തോണിയിലുണ്ടായിരുന്ന വീരംമ്പള്ളി സ്വദേശി ശിവകുമാറി(39)നെ കാണാതായി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മത്സ്യബന്ധനം നിരോധിച്ച മേഖലകളില്‍ അനധികൃത മീന്‍ പിടിത്തം നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് രാത്രി ഒന്‍പതു മണിയോടെ ആറുപേരടങ്ങുന്ന കര്‍ണാടക വനപാലകസംഘം ഗണ്ടത്തൂരില്‍ കൊട്ടത്തോണിയില്‍ നദിയില്‍ പരിശോധനക്കിറങ്ങിയത്. മീന്‍പിടിത്തക്കാരും വനപാലകരും തമ്മില്‍ നദിയില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ വനപാലകര്‍ സഞ്ചരിച്ച കൊട്ടത്തോണി മറിയുകയായിരുന്നുവെന്നാണ് വിവരം. നാലു പേര്‍ നീന്തി കരക്കെത്തിയെങ്കിലും ശിവകുമാറും മഹേഷും മുങ്ങിത്താണു. ഇന്നലെ രാവിലെയോടെയാണ് മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശിവകുമാറിനായി ഇന്നും തിരച്ചില്‍ തുടരും. പൊലിസ്, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടത്തൂര്‍, ജക്കള്ളി നിവാസികളായ ആറുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."