HOME
DETAILS
MAL
ലഹരിതേടി വിദ്യാര്‍ഥികളും യുവാക്കളും കബനി തീരത്തേക്ക്
backup
April 03 2017 | 19:04 PM
പുല്‍പ്പള്ളി: മയക്കുമരുന്നിന്റെ ലഹരിതേടി വിദ്യാര്‍ഥികളും യുവാക്കളും കബനി തീരത്തേക്ക്. കബനി പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളി വരെയുള്ള പുഴയോരം കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്കുകളിലും കാറുകളിലുമായാണ് ആളുകളെത്തുന്നത്. ബൈരക്കുപ്പ, മച്ചൂര്, കൊളവള്ളി എന്നിവിടങ്ങളില്‍ ചെറു പൊതികളുമായി കഞ്ചാവ് വില്‍പ്പനക്കാര്‍ സജീവമാണ്. ആഡംബര വാഹനങ്ങളില്‍ ടൂറിസ്റ്റുകളെന്ന വ്യാജേനയെത്തുന്നവര് പോലും കിലോകണക്കിന് കഞ്ചാവാണ് വാങ്ങുന്നത്. ലഹരി വസ്തുക്കളുടെ വില്‍പ്പന വര്‍ധിച്ചിട്ടും പൊലിസും എക്സൈസും പരിശോധന കര്ശനമാക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."