അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന്
പുല്‍പ്പള്ളി: ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുവെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം ആവശ്യപ്പെട്ടു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നാരോപിച്ചാണ് കെ.പി.എസ്.ടി.യു നേതാവ് ഷാജി ജോണിനെ സസ്പെന്‍ഡ് ചെയ്തത്. ജനാധിപത്യത്തിന് യോജിക്കാത്തതും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത മുഖ്യമന്ത്രി വിമര്‍ശനങ്ങളെ ഭയപ്പെടുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന് സര്‍ക്കാര്‍ സംഘടനകളുടെ താല്പര്യം സംരക്ഷിക്കുന്ന നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കല്‍പ്പറ്റ: സോഷ്യല്‍ മീഡിയയില്‍ വന്ന മെസേജ് ഫോര്‍വേഡ് ചെയ്തുവെന്ന കുറ്റം ചുമത്തി അധ്യാപക സംഘടനാ നേതാവിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഇ.വി എബ്രഹാം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പോള്‍ വര്‍ഗീസ്, സെക്രട്ടറി ശ്രീജിത്ത്, ടി.എന്‍ രാജന് ബാബു, ഫിലിപ്പ് സെബാസ്റ്റ്യന്‍, ബെന്നി വെട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."