മദ്യത്തിന് പകരക്കാരനാകാന്‍ മയക്കുഗുളിക; വഴിക്കണ്ണുമായി പൊലിസ്
കണ്ണവം: പാതയോരവില്‍പന കേന്ദ്രങ്ങള്‍ പൂട്ടിയതോടെ മദ്യത്തിന്പകരക്കാരനാവാന്‍ അതിവീര്യമുള്ള മയക്കുഗുളികകളും വേദനാസംഹാരികളും അതിര്‍ത്തികളിലൂടെ ഒഴുകുന്നു.
ഇതു തടയുന്നതിനായി അതിര്‍ത്തിയില്‍ പൊലിസ് പരിശോധന ശക്തമാക്കി. ബൈക്ക് യാത്രക്കാരായ യുവാക്കളെ ഉപയോഗിച്ചാണ് മയക്കുഗുളിക കടത്ത്. ബംഗളുരുവിലെ മരുന്ന് വില്‍പ്പനശാലകളില്‍ നിന്നാണ് ഉഗ്രവീര്യമുള്ള മയക്കുഗുളികകള്‍ ജില്ലയിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിക്ക് ബൈക്കില്‍ കടത്തുകയായിരുന്ന അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍വിലയുള്ള മയക്കുഗുളികള്‍ കണ്ണവം പൊലിസ് പി
ടികൂടിയിരുന്നു. ഹൈവേയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്ക് എടയാറില്‍ വച്ച് പൊലിസ്
പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ബൈക്ക് പരിശോധിച്ചപ്പോള്‍ മുന്‍സീറ്റിനടുത്തുള്ള ബാഗില്‍ സൂക്ഷിച്ചിരുന്ന ഷാംപൂ രൂപത്തിലുള്ള 27ഗ്രാം ബോട്ടിലില്‍ ദ്രാവകരൂപത്തിലുള്ള മയക്കുമരുന്നും പൊടിരൂപത്തിലുള്ള 650 ഗ്രാം മയക്കുമരുന്നും പൊലിസ് പിടികൂടുകയായിരുന്നു. കോയ്യോട് സ്വദേശികളായ രണ്ടുയുവാക്കളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ കാരിയര്‍മാരാണെന്നാണ് പ്രാഥമിക നിഗമനം. അതിര്‍ത്തി പ്രദേശങ്ങളിലൂടെ ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍, കഞ്ചാവ്, വിദേശമദ്യം എന്നിവ വ്യാപകമായി കടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."