HOME
DETAILS

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

  
December 11, 2024 | 4:22 PM

UAE Announces AED 70 Million Award for Government Employees

ദുബൈ: ഭരണസംവിധാനത്തിലെ ചുവപ്പുനാടകൾ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി യുഎഇ, ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. ഗവൺമെന്റ് സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിനായി പരിഗണിക്കുന്നത് നടപടിക്രമങ്ങൾ ലളിതമാക്കി, അതിവേഗത്തിൽ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെയും സ്ഥാപനങ്ങളെയും സംഘങ്ങളെയുമാണ്. 

ജനങ്ങളുടെ സമയവും പ്രയത്നവും പരമാവധി കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ജനങ്ങൾക്കായി രാപകലില്ലാതെ പ്രവർത്തിക്കുന്ന കഠിനാധ്വാനികളും സമർപ്പിതരുമായ ഗവണ്മെൻ്റ് ജീവനക്കാരോട് ഞങ്ങൾ നന്ദി പറയുന്നുവെന്നും, അവരെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മുന്നൂറ് ദശലക്ഷം ദിർഹത്തിന്റെ എമിറേറ്റ്സ് എൻ്റർപ്രണർഷിപ്പ് കൗൺസിലിന് മന്ത്രിസഭ അംഗീകാരം നൽകി. സംരംഭകത്വ വകുപ്പു സഹമന്ത്രി ആലിയ ബിൻത് അബ്‌ദുല്ല അൽ മസ്‌റൂഇ കൗൺസിലിന് നേതൃത്വം നൽകും.

കൂടാതെ യുഎഇയുടെ ആധുനിക വാസ്‌തുശിൽപ പൈതൃകം സംരക്ഷിക്കാനുള്ള ദേശീയ നയവും മന്ത്രിസഭ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കും. നിലവിൽ ഇത്തരത്തിൽ 130 സ്‌മാരകങ്ങളാണ് ഉള്ളത്. ഇത് ആയിരമാക്കി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.

The UAE has announced a significant award of AED 70 million for government employees, recognizing their hard work and dedication to public service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago