കടപുഴകിയത് നൂറു വര്‍ഷം പഴക്കമുള്ള പേരാല്‍ മുത്തശ്ശി
കഠിനംകുളം: കനത്ത കാറ്റില്‍ കടപുഴുകി വീണത് നൂറ് വര്‍ഷം പഴക്കമുളള പേരാല്‍ മുത്തശ്ശി. നാടിന്റെ മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായ ഈ വൃക്ഷം ഇനി വിസ്മൃതിയിലേയ്ക്ക്. വലിപ്പത്തിലും രൂപത്തിലും ഏവരെയും ആകര്‍ഷിച്ചിരുന്ന ഈ വൃക്ഷം പ്രദേശത്തിന്റെ മുഖമുദ്രയായിരുന്നു. ഏവരും വഴിയും വീടും പരിചയപ്പെടുത്തിയിരുന്നത് ഈ വൃക്ഷത്തെ കാട്ടിയായിരുന്നു.
ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ റോഡിന് സമീപം കീഴേവിളാകം മാടന്‍നട ദേവിക്ഷേത്രത്തിന് മുന്ന് വശത്ത് നിന്നിരുന്ന നുറ് വര്‍ഷം പഴക്കമുള്ള പേരാലാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കടപുഴുകി വീണു. ഏത് പ്രകൃതിക്ഷോഭത്തെയും അതിജീവിക്കാന്‍ കരുത്തുണ്ടന്ന് തോന്നിച്ചിരുന്ന ഈ വൃക്ഷത്തെയും വാര്‍ദ്ധക്യം ബാധിച്ചു. നാല്‍പത് മീറ്റര്‍ പൊക്കവും പത്ത് മീറ്റര്‍ വണ്ണവുമുളള ഈ വൃക്ഷം ഇതിവഴി കടന്നുപൊകുന്ന ഏവര്‍ക്കും അത്ഭുതവും കൗതുകവുമായിരുന്നു. ഈ പേരാലിനെ കാണുവാനായി നിരവധിപേരാണ് ഈ വഴികടന്ന് പോകുന്നത്. റോഡിലേയ്ക്ക് വളര്‍ന്ന് നില്‍ക്കുന്ന വള്ളികളോട് കൂടി വിവിധ വശങ്ങളില്‍ ശാഖകളുമായി നില്‍ക്കുന്ന ഈ വൃക്ഷം ഏവരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു.
പടര്‍ന്ന് പന്തലിച്ച് വളര്‍ന്ന വൃക്ഷം ശാഖകളില്‍ നിന്ന് വള്ളികള്‍ താഴേയ്ക്ക ഇറക്കി മണ്ണില്‍ ഉറപ്പിച്ചാരുന്നു നിന്നിരുന്നത്. ഈ പ്രത്യേകതയാണ് ഈ വഴി കടന്ന് പോകുന്നവര്‍ക്ക് കൗതുകമായിരുന്നത്. ചെറിയ വള്ളിയായി താഴേയ്ക്ക് ഇറങ്ങി മണ്ണില്‍ ഉറച്ച ശേഷം വൃക്ഷത്തെ പോലെ തടി വണ്ണിച്ച് നില്‍ക്കും.
ഈ പ്രത്യേകത വൃക്ഷത്തെ കാറ്റില്‍ നിന്നും മറ്റ് പ്രകൃതി ക്ഷോഭത്തില്‍ നിന്നും താങ്ങായി പിടിച്ച് നിര്‍ത്തുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ കാറ്റില്‍ വള്ളികള്‍ പൊട്ടിമാറുകയും ചുവട് ഉറയ്ക്കാതെ നിലംപൊത്തുകയുമാണ് ചെയ്തത്. ജില്ലയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ പേരാലുകളില്‍ ഒന്നായിരുന്നു ഇത്. വീണുകിടക്കുന്ന വൃദ്ധമുത്തശ്ശിയെ കാണുവാന്‍ നിവരധി ആളുകളാണ് ഇവിടെ കീഴേവിളാകത്ത് എത്തുന്നത്.
കരിമ്പനയുടെ ചുവട്ടില്‍ കിളിര്‍ത്തായുരുന്നു ഈ പടുവൃക്ഷത്തിന്റെ ജീവിതാരംഭം കരിമ്പനയെ ചുറ്റിവരിഞ്ഞ് വളര്‍ന്ന പേരാല്‍ കരിമ്പനയെ വരിഞ്ഞ് മുറുകി വര്‍ഷങ്ങളോളം നിന്നു. പന നശിച്ചപ്പോള്‍ പേരാല്‍ വളര്‍ന്ന പന്തലിച്ചു. പന നിന്ന ഭാഗം പൊള്ളയായി മാറുകയും പിന്നീട് ഈ ഭാഗത്തേക്ക് തായ് തടിവളര്‍ന്നുമാണ് പേരാലിന്റെ ജീവിത ചക്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."