എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹങ്ങള്‍ വിവസ്ത്രം
പൂന: പൂനയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൂനക്കു സമീപം ലോണവ്‌ലയില്‍ ബുഷി ഡാമിനും ഐഎന്‍എസ് ശിവാജിക്കും മധ്യേയുള്ള വനമേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സിന്‍ഹഗാദ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥികളായ സര്‍തക് വാഗ്‌ചോര്‍(24), ശ്രുതി ദുംറെ(22) എന്നിവരാണ് മരിച്ചത്. ഇവരുടേയും മൃതദേഹം വിവസ്ത്രമായ നിലയിലാണ്.
ഇവരുടേയും വായില്‍ തുണി തിരുകിയിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ശരീരത്തില്‍ അടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മോഷണ ശ്രമത്തിനിടെ ഇവരെ കൊലപ്പെടുത്തിയതാകാം എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
അഹമ്മദ് നഗര്‍ ജില്ലയിലെ റഹൂരിയില്‍ നിന്നുള്ള സര്‍തക് ലോണാവ്‌ലയ്ക്കു സമീപമുള്ള ഭന്‍ഗര്‍വാഡിയാണ് താമസിച്ചിരുന്നത്. ജുന്നൈറിലെ ഒട്ടൂര്‍ സ്വദേശിയായ ശ്രുതി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എഞ്ചിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. സര്‍തക് മെക്കാനിക്കലും ജുന്നൈറിലെ ഒട്ടൂര്‍ സ്വദേശിയായ ശ്രുതി കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങുമാണ്.
സുഹൃത്തിനൊപ്പം പുറത്ത് പോവുകയാണെന്നും വരാന്‍ താമസിക്കുമന്നും പെണ്‍കുട്ടി ഹോസ്റ്റലില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."