വിദേശമദ്യശാലക്കെതിരേ സമരത്തിന് പിന്തുണയുമായി സമസ്ത
മതിലകം: ശ്രീനാരായണപുരത്ത് പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല പൊക്ലായ് പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടിക്കെതിരേ സമരസമിതി അംഗങ്ങള്‍ അനിശ്ചിത കാലമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് പിന്തുണയുമായി സമസ്തയുടെ പ്രവര്‍ത്തകരെത്തി.
പ്രദേശത്ത് വിദേശ മദ്യശാല തുടങ്ങാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സമസ്തയുടെ പ്രവര്‍ത്തകരെത്തിയത്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമസ്ത മതിലകം റെയ്ഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എമ്മാട് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി സമസ്തയുടെ പ്രവര്‍ത്തകര്‍ അണിനിരന്നു. സമര പന്തലില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ ഇ.കെ ബിജു, സുവര്‍ണ ജയശങ്കര്‍, പി.എന്‍ ബാലകൃഷ്ണന് ചേര്‍ന്ന് സമസ്ത നേതാക്കളെ സ്വീകരിച്ചു. ലക്ഷ്യ പൂര്‍ത്തീകരണം വരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും സമസ്തയുടെ പിന്തുണ പ്രചോദനം പകരുന്നതാണെന്നും ഈ ഐക്യദാര്‍ഡ്യത്തിന് നന്ദിയുണ്ടെന്നും കണ്‍വീനര്‍ ഇ.കെ ബിജു പറഞ്ഞു. തുടര്‍ന്ന് നടന്ന സമാപന സംഗമത്തില്‍ ജംഇയ്യതുല്‍ മുഅല്ലിമീന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മദ്റസാ മാനേജ്മെന്റ് അസോസിയേഷന് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് സി.എ.ച്ച്.എം ഫൈസല്‍ ബദരി, സി.എസ് ഹുസൈന് തങ്ങള്‍, ശഫീഖ് ഫൈസി, കെ.എസ് ശിഹാബുദ്ധീന്‍, കെ.യു അബു മാസ്റ്റര്‍ സംസാരിച്ചു. എ.വി അബൂബക്കര്‍ മുസ്ലിയാര്, റിയാസ് മുഈനി, നജീബ് തങ്ങള്‍, മുബാറക് ടി.എസ്, റഷീദ് മൂന്നുപിടിക പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."