തിരൂരില്‍ ഭൂമി തര്‍ക്കം: നഗരസഭയും ഫയര്‍ഫോഴ്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു
തിരൂര്‍: ഭൂമി പ്രശ്‌നത്തെച്ചൊല്ലി തിരൂര്‍ നഗരസഭയും ഫയര്‍ഫോഴ്‌സും തമ്മിലുള്ള തര്‍ക്കങ്ങള്‍ സങ്കീര്‍ണമാകുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഫയര്‍സ്റ്റേഷന്‍ യൂനിറ്റ് സ്ഥലത്തെ 74 സെന്റ് ഭൂമി സംബന്ധിച്ച് നിയമതര്‍ക്കം നിലനില്‍ക്കെ നഗരസഭാ സെക്രട്ടറിക്കെതിരേ തിരൂര്‍ ഫയര്‍സ്‌റ്റേഷന്‍ ഓഫിസര്‍ വീണ്ടും പൊലിസില്‍ പരാതി നല്‍കി.
ഫയര്‍സ്റ്റേഷന്‍ പ്രദേശത്ത് അതിക്രമിച്ച് കടന്ന് തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ പരാതി. പരാതി പ്രകാരം തിരൂര്‍ പൊലിസ് നഗരസഭാ സെക്രട്ടറിക്കെതിരേ കേസെടുത്തു.
ഫയര്‍സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും റോഡ് പൊതുവഴിയാണെന്നും അവകാശപ്പെട്ട് തിരൂര്‍ നഗരസഭയും പ്രദേശത്തെ 74 സെന്റ് മുഴുവനായും ഫയര്‍സ്റ്റേഷന്റെതാണെന്ന് ഫയര്‍ഫോഴ്‌സും വാദമുന്നയിച്ച് കേസ് നിലനില്‍ക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
ഫയര്‍സ്റ്റേഷന്‍ ഭൂരേഖ തയാറാക്കുമ്പോള്‍ അതുവഴി കടന്നുപോകുന്ന റോഡ് രേഖയില്‍ അന്ന് ഉള്‍പ്പെടുത്താന്‍ വിട്ടുപോയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.
എന്നാല്‍ ഫയര്‍സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയാല്‍ അത്യാഹിത ഘട്ടങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ എന്‍ജിനുമായി പോകുന്നതിനടക്കം തടസങ്ങളുണ്ടാകുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ യാത്രാസൗകര്യം കൂടി കണക്കിലെടുക്കണമെന്നാണ് നഗരസഭയിലെ ജനപ്രതിനിധികളുടെ ആവശ്യം. പ്രശ്‌നപരിഹാരത്തിനായി മാസങ്ങള്‍ക്ക് മുമ്പ് കലക്ടര്‍ ഇടപെട്ടിരുന്നെങ്കിലും വിഷയം സങ്കീര്‍ണമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."