HOME
DETAILS

കടല്‍ഭിത്തി നിര്‍മാണത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പെന്ന് ആക്ഷേപം

  
backup
July 05 2016 | 03:07 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4


തിരുവനന്തപുരം: കടല്‍ഭിത്തി നിര്‍മാണത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പെന്ന് ആക്ഷേപം. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 76 കോടിരൂപ കടല്‍ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ തട്ടിയെടുത്തെന്നും ഇറിഗേഷന്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും കരാര്‍ലോബിയുമാണ് ഇതിനുപിന്നിലെന്നും കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആരോപിച്ചു.
നബാര്‍ഡില്‍ നിന്നു കോടികളാണ് കടല്‍ഭിത്തി നിര്‍മാണത്തിനുവേണ്ടി കടമെടുത്തിരിക്കുന്നത്.
ചില രാഷ്ട്രീയനേതാക്കളുടെ പിന്തുണയോടെയാണ് നബാര്‍ഡില്‍ നിന്നു പണം കടമെടുക്കുന്നതെന്നും ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ആന്റോ ഏലിയാസ്, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റര്‍ എന്നിവര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ തട്ടിപ്പിനെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫെഡറേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരു കിലോമീറ്റര്‍ കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം എട്ടുകോടി രൂപയാണ് ചെലവാകുന്നത്.
അതേസമയം, കടലാക്രമണ ഭീഷണിയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഈ തുകയുടെ നാലിലൊന്നു പോലും ചെലവഴിക്കേണ്ടിവരില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കടലാക്രമണ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പുനരധിവാസപദ്ധതി ഉടന്‍ ആരംഭിക്കുമെന്ന ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രഖ്യാപനത്തിനു തുരങ്കംവയ്ക്കാനാണു ചില ഉദ്യോഗസ്ഥര്‍ വീണ്ടും കടല്‍ഭിത്തി നിര്‍മാണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ പേരുപറഞ്ഞ് ഇനിയും തട്ടിപ്പ് നടത്താന്‍ ഇറിഗേഷന്‍ വകുപ്പ് തുനിഞ്ഞാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  12 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  27 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago