കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പൊലിഞ്ഞത് ഒന്‍പത് കുരുന്നു ജീവിതങ്ങള്‍
കൊച്ചി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജില്ലയിലുണ്ടായ മൂന്ന് പ്രധാന അപകടങ്ങളില്‍ പൊലിഞ്ഞത് ഒന്‍പത് കുരുന്നു ജീവനുകളാണ്. ശക്തമായ മഴയായിരുന്നു മൂന്ന് അപകടങ്ങള്‍ക്കും പ്രധാന കാരണമായത്. ഇന്നലെ മരടില്‍ ഡേ കെയര്‍ സ്‌കൂള്‍ ബസ് ക്ഷേത്ര കുളത്തില്‍ വീണ് രണ്ടു കുട്ടികളടക്കം മൂന്നു പേര്‍ മരിച്ച സംഭവസമയത്ത് സംഭവ സമയത്ത് ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇടുങ്ങിയ റോഡില്‍വ വളവ് തിരിയവേ നിയന്ത്രണം വിട്ടാണ് മരടിലെ അപകടമെന്നാണ് പ്രാഥമിക നിഗമനം.
2017 മാര്‍ച്ച് ആറിന് കൂത്താട്ടുകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളും ഒരു ഡ്രൈവറുമടക്കം മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 15 കുട്ടികള്‍ക്ക് പരുക്കേറ്റു. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ പെട്ടത്. ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ശക്തമായ മഴ കാരണം ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതും അപകട കാരണമായി.
2015 ജൂണ്‍ 27നായിരുന്നു ജില്ലയെ സങ്കടക്കടലിലാക്കി അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കൊച്ചിമധുര ദേശീയപാതയില്‍ നെല്ലിമറ്റത്തിനു സമീപം സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് അഞ്ചു വിദ്യാര്‍ഥികളാണ് അന്ന് മരിച്ചത്. കറുകടം വിദ്യാവികാസ് സ്‌കൂളിലെ കുട്ടികളായിരുന്നു അപകടത്തില്‍ പെട്ടത്. രണ്ടു പേര്‍ സ്‌കൂള്‍ ബസില്‍ തന്നെ മരിച്ചു. മൂന്നു പേര്‍ ആസ്പത്രിയിലും. ശക്തമായ കാറ്റില്‍ റോഡരികിലെ മണ്‍തിട്ടയില്‍ നിന്ന് കൂറ്റന്‍ മഴമരം കടപുഴകി ബസിന് മുകളിലേക്ക് മറിഞ്ഞ വീണതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്. നെല്ലിമറ്റം കോളനിപ്പടിയില്‍ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കുന്നതിനിടെയുണ്ടായ ദുരന്തത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒക്ടോബര്‍ പത്തിന് പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വേങ്ങൂര്‍ സാന്തോം പബ്ലിക് സ്‌കൂളിലെ ജീവനക്കാരി എല്‍സി മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."