HOME
DETAILS
MAL
നെയ്യാറിനായി ഗാന്ധി ഹരിതസമൃദ്ധി ജനകീയ കൂട്ടായ്മ
backup
April 04 2017 | 20:04 PM
തിരുവനന്തപുരം: നെയ്യാര്‍ നദി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി ഹരിതസമൃദ്ധി 'അമ്മയാം നെയ്യാറിനായ്' എന്ന കര്‍മ്മ പദ്ധതി ആവിഷ്കരിച്ചു. ഡ്രൈനേജ് മാലിന്യങ്ങള്‍ നിരന്തരമായി നദിയിലൊഴുക്കുന്നത് തടയുന്നതിനായി വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, ചീഫ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കി. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് പടിക്കല്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ചെയര്‍മാനും ഗാന്ധി ഹരിതസമൃദ്ധി ജനറല്‍ സെക്രട്ടറി സനില്‍ കുളത്തിങ്കല്‍ കണ്‍വീനറുമായി വിവിധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പടെ 101 അംഗ കര്‍മ്മ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."