HOME
DETAILS
MAL
മൊയ്തീന് മുസ്ലിയാര്:വിടപറഞ്ഞത് നാടിന്റെ പാണ്ഡിത്യശോഭ
backup
April 04 2017 | 21:04 PM
തേഞ്ഞിപ്പലം: പെരുവള്ളൂര്‍ വലിയപറമ്പ് ഹാജിതൊട്ടിയില് മൊയ്തീന് മുസ്ലിയാരുടെ (ചിന്ന മുസ്ലിയാര്-85 ) വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നാടിന്റെ സ്വന്തം പണ്ഡിതനെ. മതകാര്യങ്ങളില്‍ നാടിന്റെ അവസാന വാക്കായിരുന്നു.
നീണ്ട നാല്പത് വര്‍ഷക്കാലം വലിയപറമ്പ് മഹല്ലിലെ ഖാസിയും ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ച ഉസ്താദിന് വലിയൊരു ശിഷ്യ സമ്പത്ത് തന്നെയുണ്ട്.നാട്ടിലെ പ്രശ്നപരിഹാരങ്ങള്‍ക്കുള്ള കോടതിയായിരുന്നു ഉസ്താദിന്റെ വീട്. ഉസ്താദിന്റെ വിയോഗം തീരാനഷ്ടമാണെന്ന് നാടിന്റെ നാനാതുറകളിലുള്ളവര്‍ വിലയിരുത്തി. സമസ്ത നേതാക്കളായിരുന്ന മര്‍ഹൂം ശംസുല്‍ഉലമ,ചെറുശ്ശേരി ഉസ്താദ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സമസ്തയുടെ പഴയകാല നേതാവും മുഫ്തിയുമായിരുന്ന കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്, പറവണ്ണ മൊയതീന്‍കുട്ടി മുസ്ലിയാര് എന്നിവരുടെ ശിഷ്യനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."