HOME
DETAILS

ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി

  
backup
June 12 2018 | 06:06 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%b0%e0%b4%bf

 

കുന്നംകുളം : നഗരസഭ 'ആരോഗ്യ ജാഗ്രത 2018 ' വിദ്യ എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.
നഗരസഭാ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നെഴുതിയ സ്റ്റിക്കറുകള്‍ പതിച്ചു. ഇതോടൊപ്പം മാലിന്യ സംസ്‌കരണം സംബന്ധിച്ച നോട്ടിസും മഴക്കാല രോഗപ്രതിരോധം സംബന്ധിച്ച നോട്ടിസും നല്‍കി.
ഇതോടൊപ്പം ടൗണിനോടു ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി നഗരസഭ പ്രദേശത്തെ മുഴുവന്‍ കച്ചവട കച്ചവടേതര സ്ഥാപനങ്ങളിലും സ്റ്റിക്കര്‍ പതിക്കുന്നതിന്റെ നരസഭാതല ഉദ്ഘാടനം ചെയര്‍പേര്‍സണ്‍ സീത രവീന്ദ്രന്‍ തൃശൂര്‍ റോസിലുള്ള ഹോട്ടലില്‍ സ്റ്റിക്കര്‍ പതിച്ചു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് അധ്യക്ഷനായി. ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, ഷാജി ആലിക്കല്‍ എന്നിവരും സെക്രട്ടറി കെ.കെ മനോജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സ്റ്റാന്‍ലി, എന്‍.എസ്.എസ് കോഡിനേറ്റര്‍ അനില്‍ കുമാര്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സുന്ദരന്‍ പങ്കെടുത്തു സംസാരിച്ചു.
കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും ആളുകള്‍ പങ്കെടുത്തു. കൊതുക് , ജലജന്യരോഗങ്ങള്‍ തടയുന്നതിനു ആവശ്യമായ മുന്‍കരുതലെടുക്കുന്നതിന് പൊതുജനങ്ങള്‍ നഗരസഭയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
വിദ്യ എന്‍ജിനീയറിങ് കോളജിലെ ഇരുനൂറ്റമ്പതോളം എന്‍.എസ്.എസ് വോളണ്ടിയര്‍മാരില്‍ നിന്നും 34 ഗ്രൂപ്പുകള്‍ തിരിച്ചു ഓരോ ഗ്രൂപ്പിന്റേയും ചുമതല കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു നല്‍കി കൃത്യതയോടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിച്ചു.
ഓരോ വാര്‍ഡിലേയും പ്രവര്‍ത്തനങ്ങള്‍ക്കു വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. ടൗണ്‍ ഹാളില്‍ വച്ചു നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കു ലഭിച്ച വിവരങ്ങള്‍ പങ്കു വച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago