HOME
DETAILS

സൈനുദ്ദീന്‍ മഖ്ദൂം: ധൈഷണിക മുന്നേറ്റത്തിലെ കേരളീയ താവഴി

  
backup
July 05, 2016 | 4:46 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%96%e0%b5%8d%e0%b4%a6%e0%b5%82%e0%b4%82-%e0%b4%a7%e0%b5%88%e0%b4%b7%e0%b4%a3

കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രത്തിലെ നേതൃസ്ഥാനീയരാണ് സയ്യിദുമാരും മഖ്ദൂമുമാരും. സയ്യിദുമാര്‍ തിരുനബിയുടെ കുടുംബ പരമ്പരയാണ്. മഖ്ദൂമുമാര്‍ സിദ്ദീഖ്(റ)വിന്റെ കുടുംബവും. ഈ രണ്ടു വിശുദ്ധമായ ആത്മീയ താഴ്‌വഴിയാണ് കേരള മുസ്‌ലിമിന്റെ മാര്‍ഗദര്‍ശനമേകിയത്.ഇവരുടെ ആത്മീയവും ധൈഷണികവുമായ നേതൃത്വത്തിന്‍ കീഴില്‍ പിറവികൊണ്ട ഉന്നത ശ്രേണീയരാണ് പില്‍ക്കാല കേരളത്തിലെ പണ്ഡിതനേതൃത്വം. മഖ്ദൂമുമാരുടെ പാദസ്പര്‍ശമേറ്റ പൊന്നാനിയെ മലബാറിന്റെ മക്കയെന്നാണ് ചരിത്രം വിശേഷണം. പൊന്നാനിപ്പള്ളി(ഹി:925എ.ഡി1519ല്‍) അങ്ങനെയാണ് പൊങ്ങിയത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, രണ്ടാമന്‍ എന്നിവരുടെ ശ്രദ്ധേയസംഭാവനകള്‍ ആത്മീയവയും വിദ്യാഭ്യാസപരവുമായ നവോത്ഥാനത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് വഴിവിളക്കായി ജ്വലിച്ചു നിന്നു. ആ വിശുദ്ധ പരമ്പരയിലെ മറ്റു മഹാരഥന്‍മാരും ഈ ദൗത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചുവന്നു.

യമനിലെ മഅ്ബറില്‍ നിന്നാണ് മഖ്ദൂമീ കുടുംബവേരുകള്‍. അറേബ്യയില്‍ നിന്നും കൊച്ചിയിലെത്തിയ ഈ പരമ്പരയിലെ ശൈഖ് അഹ്മദ് മഖ്ദൂമിന്റെ രണ്ടാമത്തെ മകന്‍ ഇബ്‌റാഹീം മഖ്ദൂം പൊന്നാനിയില്‍ ഖാസിയായിരുന്നു. ഹിജ്‌റ ഒമ്പതാം ശതകത്തിന്റെ ആദ്യത്തില്‍ പൊന്നാനിയില്‍ വന്ന് താമസമാക്കിയത് ഇദ്ദേഹമാണ്.ശൈഖ് അഹ്മദ് മഖ്ദൂമിന്റെ മൂത്തപുത്രനായ ശൈഖ് അലി മഖ്ദൂമിന്റെ ആദ്യപുത്രനാണ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍. തന്റെ പതിനാലാം വയസ്സില്‍ ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. പിതാമഹനായ ശൈഖ് അഹ്മദ് മഖ്ദൂമില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പിതാവിന്റെ സഹോദരനായ പൊന്നാനി ഖാസി ഇബ്‌റാഹിം മഖ്ദൂമിന്റെ അടുത്തു തുടര്‍പഠനം നടത്തി. ഖുര്‍ആന്‍ മഃപാഠമാക്കുകയും ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടുകയും ചെയ്ത ശേഷം കോഴിക്കോട്ടെത്തി പ്രമുഖ പണ്ഡിതനായ അബൂബക്കര്‍ ഫഖ്‌റുദ്ദീനു ബ്‌നു റമദാനുശ്ശാലിയാതിയുടെ ദര്‍സില്‍ പഠിച്ചു. ഏഴ് വര്‍ഷം ഇവിടുത്തെ പഠന ശേഷം സൈനുദ്ദീന്‍ മഖ്ദൂം മക്കത്തേക്ക് പോവുകയും അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ബ്‌നു ഉസ്മാനുല്‍ യമനിയില്‍ നിന്നും വ്യാഖ്യാത കര്‍മശാസ്ത്ര പണ്ഡിതന്‍ ശൈഖുല്‍ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി (റ)വിന്റെ ശിഷ്യത്വം നേടി. തുടര്‍ന്നു ഈജിപ്തിലെ അല്‍ അസ്ഹറിലെത്തി. മലബാറില്‍ നിന്നാദ്യമായി അല്‍ അസ്ഹറില്‍ പഠിക്കാന്‍ ചെന്ന പണ്ഡിതന്‍സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ്. ഖാദിരി, ചിശ്തി,സുഹ്‌റവര്‍ദി തുടങ്ങി വിവിധ ത്വരീഖത്തുകളിലെ ആത്മീയബന്ധം തുടര്‍ന്നും വൈജ്ഞാനിക രംഗത്തെ ഉന്നത ശ്രേണീയരില്‍ നിന്നു അറിവും നുകര്‍ന്നുമായിരുന്നു ആ യാത്ര. പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപിച്ചതും വൈജ്ഞാനിക രംഗത്തെ പൊന്നാനിയെ ലോകപ്രശസ്ത കേന്ദ്രമാക്കിയതും ഇദ്ദേഹമാണ്. തുഹ്ഫതുല്‍ അഹിബ്ബാഅ്,ശംസുല്‍ ഹുദാ,ഇര്‍ശാദുല്‍ ഖാസിദീന്‍,ശുഉബുല്‍ ഈമാന്‍,കിഫായതുല്‍ ഫറാഇള്, മുര്‍ഷിദുത്ത്വുല്ലാബ്,സിറാജുല്‍ ഖുലൂബ്,ഖസീദതുല്‍ ജിഹാദിയ്യ,ഹിദായത്തുല്‍ അദ്കിയാ തുടങ്ങിയ ഇരുപത്തിയഞ്ചിലേറെ രചനകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഹിജ്‌റ 928 ശഅ്ബാന്‍ 16 നു വഫാത്തായി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബര്‍.

മഖ്ദൂം ഒന്നാമന്റെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലിയുടെ മകാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. പിതാവ് മുഹമ്മദുല്‍ ഗസ്സാലി വടക്കേ മലബാറിലെ ഖാസിയും മുഫ്തിയുമായിരുന്നു. ഹിജ്‌റ 938 ലാണ് ജനം. ഹിജ്‌റ 991 ല്‍ വഫാതായി. മാഹി കുഞ്ഞിപള്ളിയിലാണ് ഇദ്ദേഹത്തിന്റെ ഖബര്‍. പൊന്നാനി വലിയ ജുമുഅ മസ്ജിദില്‍ വച്ചു മഖ്ദൂം ഒന്നാമന്റെ തേൃത്വത്തില്‍ ഉന്നത പഠനം നേടുകയും ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു. പൊന്നാനിയില്‍ വച്ച് ബട്കല്‍ സ്വദേശിയായ അല്ലാമ ഇസ്മാഈലുസ്സുക്‌രിയുടെ ശിഷ്യത്വം സ്വീകരിച്ചു. വലിയ മഖ്ദൂമിന്റെ വഴിയേ മക്കയിലും ഈജിപ്തിലും പോയി അറിവുനുകര്‍ന്നു.

ഹജ്ജും തിരുബി(സ്വ)യുടെ റൗളാ സന്ദര്‍ശവും കഴിഞ്ഞ് പത്തുവര്‍ഷം മക്കയില്‍ താമസിച്ചുമഹാപണ്ഡതരുടെ ശിഷ്യത്വം നേടി. ആ വിശുദ്ധ വ്യക്തിത്വത്തിന്റെ അറിവിന്റെ ആഴവും പരപ്പും കാരണം മക്കയിലെ വിശുദ്ധ ഹറമില്‍ മുദര്‍രിസായിസേവനം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. മക്കയില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. ശാഫിഈ പണ്ഡിതും 'തുഹ്ഫതുല്‍ മുഹ്താജി'ന്റെ രചയിതാവുമായ ഇമാം ഇബനു ഹജറുല്‍ ഹൈതമീ (റ) ആയിരുന്നു മഖ്ദൂം രണ്ടാമന്റെ ഹറമിലെ പ്രധാന ഗുരു. പഠനം കഴിഞ്ഞു പൊന്നാനിയിലെത്തിയ മഖ്ദൂം 36 വര്‍ഷം വലിയ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്തുകയും ആത്മീയ തേൃത്വം നല്‍കുകയും ചെയ്തു. ഉജ്ജ്വല പ്രഭാഷന്‍ കൂടിയായിരുന്നു അദ്ദേഹം. മഖ്ദൂം രണ്ടാമന്റെ ദര്‍സ് കാണുന്നതിനും ആശീര്‍വദിക്കുന്നതിനും,ഇബ്‌നു ഹജര്‍ (റ) പൊന്നാനിയില്‍ വന്നതായും താമസിച്ചിരുന്നതായും ചരിത്രം പറയുന്നുണ്ട്.

പ്രസിദ്ധ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍മുഈന്‍ രചിച്ചത് മഖ്ദൂം രണ്ടാമനാണ്. കേരളത്തില്‍ മാത്രമല്ല, ഈജിപ്തിലെ ജാമിഉല്‍ അസ്ഹറിലുള്‍പ്പെടെ ഫത്ഹുല്‍ മുഈന്‍ പാഠ്യ ഗ്രന്ഥമാണ്. കേരള മുസ്‌ലിംകള്‍ക്ക് വൈജ്ഞാനിക വെട്ടം വിതറിയ പൊന്നാനിയിലെ ദര്‍സ് പ്രസിദ്ധമാണ്.ആത്മീയവും വൈജ്ഞാനികവുമായി കേരളത്തിന്റെ പുരോഗതിക്കു അസ്ഥിവാരമിട്ടത് മഖ്ദൂമീ പാരമ്പര്യത്തിലെ 'മുസ്‌ലിയാര്‍'പണ്ഡിതരായിരുന്നു.
പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കിരാതവാഴ്ചക്കാലത്തു പ്രതിരോധമൊരുക്കുന്നതില്‍ മഖ്ദൂമുകള്‍ പ്രധാന പങ്കാണ് നിര്‍വഹിച്ചത്. പറങ്കികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ജ്വലിച്ചു നിന്ന കുഞ്ഞാലി മരക്കാരുടെ ആത്മീയോര്‍ജ്ജവും മഖ്ദൂമീ പിന്തുണയുടെ കരുത്തായിരുന്നു. ഇവരെ ചേര്‍ത്താണ് സാമൂതിരി പറങ്കികള്‍ക്കെതിരേ പ്രതിരോധ സേന രൂപപ്പെടുത്തുന്നത്.

അധിനിവേശ വിരുദ്ധ സമരത്തിലെ അതുല്യ സംഭാവനയാണ് മഖ്ദൂം രണ്ടാമന്‍ രചിച്ച 'തുഹ്ഫതുല്‍ മുജാഹിദീന്‍'. ധര്‍മ്മയോദ്ധാക്കള്‍ക്കു താങ്ങുപകര്‍ന്ന ഈ കൃതി നാല് ഭാഗങ്ങളണ്ട്.നാലാം പകുതിയില്‍ എ.ഡി 1498 മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസ് പരാക്രമങ്ങള്‍ വിവരിച്ചിട്ടുണ്ട്.ആത്മീയോപദേശവും തൂലികവും വഴി പണ്ഡിത ദൗത്യത്തിലൂടെ പ്രതിരോധ പര്‍വം തീര്‍ത്ത മഖ്ദൂമീ പൈതൃകം രാജ്യത്തെ നവോത്ഥാന മുന്നേറ്റത്തിന്റെ തങ്കലിപിചേര്‍ത്ത ചരിത്രം കൂടിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയില്‍ സംഭവിക്കുന്നത് വംശഹത്യക്കുള്ള മുന്നൊരുക്കം, രാജ്യത്ത് നിന്ന് മുസ്‌ലിംകളെ തുടച്ചു നീക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം; നിശബ്ദരാവുന്ന കോടതികള്‍ നാടിന് നാണക്കേടെന്നും പ്രകാശ് രാജ്

National
  •  8 days ago
No Image

രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ക്ലബ്ബുകൾ; ഐഎസ്എൽ 12-ാം സീസൺ ഫെബ്രുവരി 14 മുതൽ

Football
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

Kerala
  •  8 days ago
No Image

'വോട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങാതിരിക്കണ്ട, അതുകൊണ്ട് നിങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കാം'  വോട്ടര്‍മാരോട് ഉവൈസി

National
  •  8 days ago
No Image

ഭൂമി തർക്കം ചോരക്കളിയായി: പിതാവിനെയും സഹോദരിയെയും മരുമകളെയും വെട്ടിക്കൊന്ന് കിണറ്റിലിട്ടു; യുവാവ് പിടിയിൽ

crime
  •  8 days ago
No Image

ബലാത്സംഗ കേസ്; രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേര്‍ത്തു

Kerala
  •  8 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

Kerala
  •  8 days ago
No Image

കളി ഇന്ത്യയിൽ തന്നെ! ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി; വിട്ടുവീഴ്ചയില്ലെന്ന് വ്യക്തം.

Cricket
  •  8 days ago
No Image

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത്, മരുതംകുഴിയില്‍ പുതിയ ഓഫിസ്

Kerala
  •  8 days ago
No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  8 days ago