HOME
DETAILS
MAL
ആയയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വിദ്യാധനം ട്രസ്റ്റ് ഏറ്റെടുക്കും
backup
June 12 2018 | 23:06 PM
കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് മരിച്ച നഴ്സറി സ്കൂളിലെ ആയ ലത ഉണ്ണിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഏറ്റെടുക്കും. എട്ടാംക്ലാസില്‍ പഠിക്കുന്ന ഐശ്വര്യ, ലക്ഷ്മി എന്നീ ഇരട്ട പെണ്‍കുട്ടികളാണ് ലതക്കുള്ളത്.
ഇരുകുട്ടികളുടെയും പേരില്‍ നാല് ലക്ഷം രൂപ മരട് സര്‍വിസ് സഹകരണ ബാങ്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമെന്ന് മാനേജിങ് ട്രസ്റ്റി പ്രൊഫ.കെ.വി.തോമസ് എം.പി. അറിയിച്ചു.
സ്ഥിര നിക്ഷേപത്തിലൂടെ ഒരു വര്‍ഷം 33,000 രൂപ പലിശ ഇനത്തില്‍ ലഭിക്കും. ഇതുവഴി വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കാനാകും.
ലതയുടെ ഭര്‍ത്താവ് ഉണ്ണി കൂലിത്തൊഴിലാളിയാണ്. മരണമടഞ്ഞ ലതയുടെയും മറ്റ് കുട്ടികളുടെയും വീടും സംഭവം നടന്ന പ്രദേശവും പ്രൊഫ.കെ.വി.തോമസ് എം.പി. സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."