വെസ്റ്റ്ബാങ്ക് കൈയേറ്റത്തിനെതിരേ യൂറോപ്യന്‍ യൂനിയന്‍
ജറൂസലം: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത് കൈയേറ്റം നടത്തുന്നതിനെതിരേ യൂറോപ്യന്‍ യൂനിയന്‍ രംഗത്ത്. തുടര്‍ച്ചയായ കൈയേറ്റത്തില്‍ യൂനിയന്‍ ആശങ്ക പ്രകടിപ്പിച്ചതായി ഇസ്‌റാഈല്‍ പത്രം ഹൊറാട്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പുതുതായി ചേര്‍ന്ന ഡയരക്ടര്‍ ജനറല്‍, യൂറോപ്യന്‍ യൂനിയന്‍ അംബാസഡര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന യോഗത്തിലാണ് കൈയേറ്റത്തിനെതിരേ യൂനിയന്‍ ആശങ്ക അറിയിച്ചത്. അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും നിലനിര്‍ത്തുന്നതില്‍ ഇസ്‌റാഈല്‍ പരാജയപ്പെട്ടുവെന്നും നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങളില്‍ തിരുത്തല്‍ ആവശ്യമാണെന്നും യൂറോപ്യന്‍ യൂനിയന്‍ അംബാസഡര്‍ സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം മുതല്‍ ആരംഭിച്ച കിഴക്കന്‍ ജറൂസലമിലെ ബോദിയം ഗ്രാമത്തില്‍ 42 വീടുകള്‍ തകര്‍ക്കാനുള്ള ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ശ്രമം നടക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തിയത്. യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങളായ ഇറ്റലിയും ബെല്‍ജിയവും ഈ പ്രദേശങ്ങളിലെ 150 ഓളം സ്‌കൂളുകള്‍ക്കും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."