ചികിത്സാ പിഴവു മൂലം യുവതി മരിച്ചതായി പരാതി; ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു
കല്ലമ്പലം: സ്വാകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവു മൂലം യുവതി മരിച്ചതായി പരാതി. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജ (24) ആണ് മരിച്ചത്. പ്രസവത്തിനായി രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
അലര്‍ജി പരിശോധനകള്‍ നടത്താതെ സിസേറിയന് മുമ്പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും മൃതദേഹവുമായി സ്വകാര്യ ആശുപത്രി ഉപരോധിച്ചു. ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരവും ബന്ധുക്കളെ അറിയിക്കാതെ വെന്റിലേറ്ററില്‍ തന്നെ വെച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. സിസേറിയന്‍ നടത്തിയതില്‍ കുട്ടി രക്ഷപ്പെട്ടു. ആശുപത്രിക്കാരുടെ അനാസ്ഥ കാരണമാണ് ശ്രീജ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ വിദഗ്ധ ചികിത്സയാണ് ശ്രീജയ്ക്ക് നല്‍കിയതെന്നും നില വഷളായതിനെത്തുടര്‍ന്ന് ബന്ധുക്കളുടെ അഭിപ്രായപ്രകാരം തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അവിടെ വച്ചാണ് അന്ത്യം സംഭവിച്ചതെന്നും ആശുപത്രി മാനേജ് മെന്റ് വ്യക്തമാക്കി. ചികിത്സാ പിഴവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും അവര്‍ പറഞ്ഞു.
ആശുപത്രി പരിസരത്ത് ചികിത്സിച്ച ഡോക്ടറുടെ കാര്‍ ബന്ധുക്കള്‍ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് വര്‍ക്കല തഹസില്‍ദാര്‍ രാജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശ്രീജയുടെത് ആദ്യ പ്രസവമാണ്. സിസേറിയനിലൂടെ പുറത്തെടുത്ത ആണ്‍കുഞ്ഞ് സുഖമായിരിക്കുന്നു. ശ്രീജയുടെ ഭര്‍ത്താവ് അനു അശോക് പ്രമുഖ ചാനലായ വിസ്മയയുടെ പ്രധാന കോര്‍ഡിനേറ്ററാണ്.
ശ്രീജ കോഴിക്കോട് ലോ കോളജില്‍ എല്‍.എല്‍.ബി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. അച്ഛന്‍ ശ്രീകണ്ഠന്‍ നായര്‍. അമ്മ ഉഷ. സഹോദരന്‍ ഷിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."