HOME
DETAILS

റെയില്‍വേ ട്രാക്കില്‍ മാലിന്യം ശക്തമായ നടപടിയ്ക്കു ഹരിതട്രിബ്യൂണല്‍ നിര്‍ദേശം

  
backup
July 05 2016 | 07:07 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae-2


ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കിലേക്ക് അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം. ട്രാക്കിലേക്കു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കാനും ഏറ്റവും ചുരുങ്ങിയത് 5,000 രൂപ പിഴ ചുമത്താനുമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റെയിലിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളില്‍ നിന്ന് വലിയതോതില്‍ മാലിന്യങ്ങള്‍ റെയില്‍വെ ട്രാക്കിലേയ്ക്ക് വലിച്ചെറിയുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്നും ഇത്തരം പ്രവണതയില്ലാതാക്കാന്‍ സ്വീകരിച്ച നടപടി എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ട്രിബ്യൂണല്‍ റെയില്‍വേയോട് ചോദിച്ചു.
നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്കെതിരേ പിഴ ചുമത്തിയത്തിന്റെ പട്ടിക സമര്‍പ്പിക്കാനും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. മാലിന്യ നിര്‍മാര്‍ജനം തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ടെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. പ്രദേശത്ത് കുടില്‍കെട്ടി താമസിക്കുന്നവരുടെ പുനരധിവാസം നടപ്പാക്കുന്ന കാര്യത്തിലുണ്ടാകുന്ന കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി.
ഡല്‍ഹി നഗര വികസന ബോര്‍ഡിനെതിരായി നല്‍കിയ പരാതിയില്‍ വാദം നടക്കുമ്പോഴാണ് റെയില്‍വേ ട്രാക്കിലേയ്ക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത്. ചേരികള്‍ കണ്ടെത്താനുള്ള സര്‍വേ നടന്നുവരികയാണെന്നു റെയില്‍വേ അറിയിച്ചപ്പോള്‍ ഡല്‍ഹിയിലേക്കെത്തിച്ചേരുന്ന എല്ലാ റെയില്‍ പാതകളും എത്രയുംപെട്ടെന്ന് പൂര്‍ണതോതില്‍ വൃത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഡിസംബറില്‍, ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ മാലിന്യ മുക്തമാക്കാത്തതിന്റെ പേരില്‍ അഞ്ചുലക്ഷം രൂപയാണ് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിരുന്നത്. ശുചിത്വം സംബന്ധിച്ച് റെയില്‍വേ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേ സലോണി സിംങ്, അരുഷ് പഥാനിയ എന്നീ അഭിഭാഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  32 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago