മഴയില്‍ മതിലിടിഞ്ഞത് വീടിന് ഭീഷണിയാകുന്നു
താമരശേരി: പഞ്ചായത്തിലെ മുണ്ടോട്ടുകണ്ടി നന്മ ഹൗസില്‍ താമസിക്കുന്ന എന്‍.എം മുഹമ്മദ് ബഷീറിന്റെ വീടിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കരിങ്കെല്കെട്ട് കനത്ത മഴയില്‍ നിലംപൊത്തി.
ബഷീറിന്റെ കണ്മതിലിന് സമീപത്തു കൂടി ഒഴുകുന്ന കൈത്തോട് മഴക്കു മുന്‍പ് തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരിക്കുകയും തോട്ടിലെ മണ്ണ് എടുത്തുമാറ്റുകയും ചെയ്തിരുന്നു. അശാസ്ത്രീയമായി അടിഭാഗത്ത് മണ്ണ് കിളക്കരുതെന്നും മഴക്കാലത്ത് ഭിത്തി ഇടിയുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബഷീര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ പെയ്ത കനത്തമഴയിലാണ് മതിലിടിഞ്ഞു വീണത്. ഇതോടു ചേര്‍ന്നുള്ള മുറ്റവും പോര്‍ച്ചും കിണറിന്റെ ഭാഗങ്ങളും മണ്ണിടിഞ്ഞ് തകര്‍ന്നു.
42 മീറ്റര്‍ നീളവും 5.60 മീറ്റര്‍ ഉയരവുമുള്ള കൂറ്റന്‍ കരിങ്കല്‍ കെട്ട് നിലംപൊത്തിയതോടെ വീട് അപകടഭീഷണിയിലാണ്. മണ്ണിടിഞ്ഞ ഭാഗങ്ങള്‍ താല്‍ക്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ടെങ്കിലും കുറേ ഭാഗങ്ങള്‍ കൂടി വിള്ളലുകള്‍ വീണത് ആശങ്കപ്പെടുത്തുന്നുണ്ട്. പത്ത് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കരുതുന്നു.
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് പി.എസ് മുഹമ്മദലി, മെംബര്‍ പി.പി ഗഫൂര്‍, വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."