വിവാദ ട്വീറ്റ്: പ്രശാന്ത് ഭൂഷന് മാപ്പുപറഞ്ഞു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്ക്വാഡിനെ 'ആന്റി കൃഷ്ണ സ്ക്വാഡെ'ന്ന് വിമര്‍ശിച്ച പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷന് മാപ്പുപറഞ്ഞു. പരാമര്‍ശം വ്യാപകമായ എതിര്‍പ്പിനിടയാക്കിയ സാഹചര്യത്തിലാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും മാപ്പുപറയുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തത്. ആന്റി റോമിയോ സ്ക്വാഡിനെതിരെയുള്ള തന്റെ ട്വീറ്റില്‍ കൃഷ്ണനെ പരാമര്‍ശിച്ചത് ഉചിതമായില്ല. ട്വീറ്റ് ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ലെന്നും തന്റെ പരാമര്‍ശം മറ്റുള്ളവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നുവെന്നും ട്വീറ്റ് നീക്കം ചെയ്യുകയാണെന്നും പ്രശാന്ത് ഭൂഷന് കുറിച്ചു.
'ഇതിഹാസ പൂവാലനായിരുന്നു ശ്രീകൃഷ്ണന്', പൂവാലശല്യം ഒഴിവാക്കാനുള്ള ആന്റി റോമിയോ സ്ക്വാഡിന് 'ആന്റികൃഷ്ണ സ്ക്വാഡ്' എന്ന് പേരിടാന്‍ ആദിത്യനാഥ് ധൈര്യപ്പെടുമോഎന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ഏപ്രില്‍ രണ്ടിനാണ് അദ്ദേഹം വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് പ്രശാന്ത് ഭൂഷന് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വക്താവ് തജീന്ദര്‍പാല്‍ സിങ് തിലക് മാര്‍ഗ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."